നിയമന തട്ടിപ്പ് കേസ് : അഖിൽ സജീവിനെ റിമാന്റ് ചെയ്തു: ബാസിത് അഞ്ച് ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ

പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിലെ നാലാം പ്രതി ബാസിതിനെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ദിവസം മഞ്ചേരിയിൽ നിന്നാണ് കൻ്റോൺമെൻ്റ് പൊലീസ് ബാസിതിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായ ചോദ്യം ചെയ്യലിനായാണ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

Advertisements

അതിനിടെ മുഖ്യപ്രതി അഖിൽ സജീവിനെ പത്തനംതിട്ട കോടതി റിമാന്റ് ചെയ്തു. 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. കസ്റ്റഡി കാലാവധി നീട്ടേണ്ടതില്ലെന്നും മൊഴിയെടുപ്പ് പൂർത്തിയായതായും അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി. സ്പൈസസ് ബോർഡ് നിയമന തട്ടിപ്പ് കേസിൽ അഖിൽ സജീവിന്റെ അറസ്റ്റ് പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, സ്പൈസസ് ബോർഡ് തട്ടിപ്പിലെ രണ്ടാം പ്രതിയും മുൻ യുവമോർച്ച നേതാവുമായ രാജേഷിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാൾ ഒളിവിലാണ്. ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസിലെ മുഖ്യപ്രതിയായ ലെനിന്‍ രാജിനെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. ഈ സംഘം സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയതായുള്ള പരാതികൾ ഇതിനകം ഉയർന്നിട്ടുണ്ട്.

Hot Topics

Related Articles