പാലക്കാട് കാണാതായ പഞ്ചായത്ത് അസി. സെക്രട്ടറി മധുരയിലുണ്ടെന്ന് സൂചന ; സിപിഎം നേതാവിന്‍റെ ഭീഷണിയിൽ അസ്വസ്ഥനായിരുന്നെന്ന് മകന്റെ മൊഴി

പാലക്കാട് : ഇന്നലെ മുതല്‍ കാണാതായ പാലക്കാട് നെന്മാറ പഞ്ചായത്ത് അസി. സെക്രട്ടറി സുബൈര്‍ അലി മധുരയിലെന്ന് സൂചന. സിപിഎം നേതാവിന്‍റെ ഭീഷണിയെ തുടര്‍ന്ന് സുബൈര്‍ അലി ഏറെ അസ്വസ്ഥനായിരുന്നെന്ന് മകൻ മൊഴി നല്‍കി. സുബൈര്‍ അലി ഫോണില്‍ ബന്ധപ്പെട്ടതായി നെന്മാറ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു. അതേസമയം, കോണ്‍ഗ്രസ് അംഗങ്ങളുമായി ചേര്‍ന്ന് നടത്തുന്ന നാടകമാണ് തിരോധാനമെന്ന് സിപിഎം ആരോപിച്ചു.

Advertisements

നെന്മാറയില്‍ നിന്ന് കാണാതായ ശേഷം അസി. പഞ്ചായത്ത് സെക്രട്ടറി സുബൈര്‍ അലി, കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തോട് ഫോണില്‍ സങ്കടം പങ്കുവെച്ചിരുന്നു. എല്ലാവരുടെയും മുന്നില്‍ വെച്ച്‌ സിപിഎം നേതാക്കള്‍ അധിക്ഷേപിച്ചതിലുള്ള വേദനയാണ് സുബൈര്‍ അലി പങ്കുവെച്ചത്. സുബൈര്‍ അലിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കെയാണ് സുബൈര്‍ അലി പഞ്ചായത്തംഗത്തെ ഫോണില്‍ വിളിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുബൈര്‍ അലി മധുരയിലുണ്ടെന്ന് വിവരം ലഭിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ ഉച്ചയ്ക്ക് മുതലാണ് നെൻമാറ പഞ്ചായത്തിലെ അസി. സെക്രട്ടറിയായിരുന്ന സുബൈര്‍ അലിയെ കാണാതായത്. ഓഫീസില്‍ കത്തെഴുതി വെച്ചാണ് ഇദ്ദേഹം പോയത്. കൊല്ലങ്കോട് സിപിഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയതില്‍ ഏറെ മാനസിക സമര്‍ദ്ദമുണ്ടായി എന്നാണ് കത്തിലെ ഉള്ളടക്കം. ഇക്കഴിഞ്ഞ 4-ാം തിയതി തന്‍റെ ക്യാബിനിലെത്തി സിപിഎം മെമ്ബര്‍മാര്‍ വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ പ്രശ്നമുണ്ടായിക്കിരുന്നുവെന്ന് കത്തില്‍ പറയുന്നു. കുടുംബ പ്രശ്നങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നുവെന്ന് കത്തില്‍ സൂചനയുണ്ട്.

Hot Topics

Related Articles