ന്യൂസ് ഡെസ്ക് : കേരള പബ്ലിക് സര്‍വീസ് കമ്മീഷൻ പ്ലസ് ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന സിവില്‍ എക്സൈസ് ഓഫീസര്‍ റിക്രൂട്ട്മെന്റ് 2023 ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തുവിട്ടു. 307/2023 എന്ന കാറ്റഗറിയില്‍ നടക്കുന്ന സിവില്‍ എക്സൈസ് ഓഫീസര്‍ റിക്രൂട്ട്മെന്റ് 2023 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ പി എസ്‌സി തുളസി മുഖേന അപേക്ഷകള്‍ സമര്‍പ്പിക്കാം.
ജില്ലാ അടിസ്ഥാനത്തില്‍ ഡയറക്ട റിക്രൂട്ട്മെന്റ് വഴി ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന സിവില്‍ എക്സൈസ് ഓഫീസര്‍ ജോലിയില്‍ പ്രതിമാസം 27900 രൂപ മുതല്‍ 63700 രൂപ വരെ ശമ്ബളമായി ലഭിക്കുക. നവംബര്‍ ഒന്നുവരെ ഈ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 19 വയസ്സ് മുതല്‍ 31 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാര്‍ത്ഥികള്‍ കേരള സര്‍ക്കാറിന്റെ ഹയര്‍സെക്കൻഡറി വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന പ്ലസ് ടു പരീക്ഷയോ ഇന്ത്യ ഗവണ്‍മെന്റ് ഓഫ് കേരള സര്‍ക്കാര്‍ അംഗീകരിച്ച തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം എന്നതാണ് മാനദണ്ഡം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫിസിക്കല്‍ യോഗ്യതയായി ജനറല്‍ വിഭാഗക്കാര്‍ക്ക് 165 സെന്റീമീറ്റര്‍ ഉയരവും 81 സെന്റീമീറ്റര്‍ നെഞ്ചളവുമാണ് വേണ്ടത്. 160 സെന്റീമീറ്റര്‍ ഉയരവും 76 സെന്റീമീറ്റര്‍ നെഞ്ചളവും ആണ് എസ് സി എസ് ടി വിഭാഗക്കാരുടെ യോഗ്യത.