തൃശ്ശൂർ : കാർഷിക സർവകലാശാലയിൽ ഓൺലൈനായി നടന്ന ഉന്നത തല യോഗത്തിന്റെ ദൃശ്യങ്ങൾ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് സർവകലാശാല അഡ്മിനിസ്ട്രേറ്റീറ്റ് ഓഫീസറെ സസ്പെൻഡ് ചെയ്തു. എൻ.ആർ സാജനെയാണ് സസ്പെൻഡ് ചെയ്തത്. രജിസ്റ്റാറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
മാർച്ചിനുള്ളിൽ 100 പേരുടെ തസ്തിക വെട്ടിച്ചുരുക്കാൻ രജിസ്ട്രാർ ഉൾപ്പെടെയുള്ളവരുടെ ഉന്നതല യോഗത്തിലാണ് വി സി ബി അശോക് നിർദ്ദേശിച്ചത്. വി സിയുടെ നടപടിക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നതിന് പിന്നാലെയാണ് സൂം മീറ്റിങ്ങിന്റെ ദൃശ്യങ്ങൾ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചു എന്ന് കാട്ടി ജീവനക്കാരനെതിരെ നടപടി എടുക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ എ യു എംപ്ലോയ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമാണ് സാജൻ. നടപടിക്കെതിരെ പ്രതിഷേധവുമായി തൊഴിലാളി സംഘടനകളും രംഗത്ത് എത്തി. സംഭവത്തിൽ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകാനാണ് നീക്കം.
കാർഷിക സർവകലാശാലയുടെ ഭൂമി പണയപ്പെടുത്തി 40 കോടി രൂപ വായ്പ എടുക്കാനുള്ള വിവാദ തീരുമാനത്തിന് പിന്നാലെയാണ് തസ്തിക വെട്ടി ചുരുക്കാൻ ഉള്ള നീക്കം ഇപ്പോൾ നടക്കുന്നത്.