ഏറ്റുമാനൂർ : കാഴ്ചാദിനാചരണത്തിന്റെ ഭാഗമായി അതിരമ്പുഴ സെന്റ് മേരീസ് പാരിഷ് ഹാളിൽ നേത്ര ചികിത്സാ ക്യാമ്പും പ്രദർശനവും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസും അതിരമ്പുഴ കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ 500 ലധികം പേർ പരിശോധന നടത്തി. വിവിധ കാഴ്ചാ പ്രശ്നങ്ങൾ സംബന്ധിച്ച് നടത്തിയ പ്രദർശനത്തിൽ അതിരമ്പുഴ സെന്റ് മേരീസ്, സെന്റ് ആന്റണീസ് സ്കൂൾ എന്നിവിടിങ്ങളിൽ നിന്ന് 1000 വിദ്യാർത്ഥികൾ പങ്കെടുത്തു.
ദിനാചരണത്തോടനുബന്ധിച്ച ജില്ലാതല പൊതുസമ്മേളനം അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുരിയൻ അധ്യക്ഷത വഹിച്ചു. ജില്ലാ ആർച്ച് ഓഫീസർ ഡോ. കെ ജി സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ ടി കെ ബിൻസി, ബ്ലോക്ക് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ കവിത ലുലുമോൻ, വാർഡ് മെമ്പർ ജോസ് അമ്പലക്കുളം, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, അതിരമ്പുഴ മെഡിക്കൽ ഓഫീസർ എസ് അനിൽകുമാർ, ജില്ലാ ഓഫ്‍താൽമിക് കോഓർഡിനേറ്റർ പ്രീതി എ സലാം, ഡോ സൗമ്യ വി ജോയ്, ഡോ മാത്തൻ , ഫിൻസി എലിസബത്ത് തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാഴ്ചയുടെയും നേത്രസംരക്ഷണത്തിന്റെയും പ്രാധാന്യം ഓർമ്മിപ്പിക്കുന്നതിനും അന്ധതയിലേക്ക് നയിക്കുന്ന രോഗങ്ങളിൽനിന്നു കണ്ണുകളെ സംരക്ഷിക്കുന്നതിനുള്ള ബോധവത്കരണവും വ്യാപകമാക്കുകയുമാണ് ദിനാചരണത്തിന്റെ ലക്‌ഷ്യം. ‘കണ്ണുകളെ സ്നേഹിക്കുക, പണിയിടങ്ങളിലും’ എന്നതാണ് ഈവർഷത്തെ സന്ദേശം. തൊഴിലിന്റെ ഭാഗമായി വർധിച്ചുവരുന്ന കമ്പ്യൂട്ടർ ഉപയോഗവും, റേഡിയേഷനുകളും അതിലൂടെ സംഭവിക്കുന്ന കാഴ്ചാപ്രശ്ങ്ങളും സംബന്ധിച്ച് ബോധവത്കരണമാണ് ലക്ഷ്യമിടുന്നത്. സ്കൂളുകൾ, തൊഴിലിടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് അടുത്ത രണ്ടാഴ്ച്ച ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.