ചന്തം നിറച്ച് ചാത്തൻപാറ ; ടുറിസം സ്വപ്നങ്ങളുമായി ജില്ലകൾ താണ്ടി അലയേണ്ട ! ആരുമറിയാത്ത ഗ്രാമീണ ഭംഗികൾ നിങ്ങളെ മാടി വിളിക്കുന്നുണ്ട് ….. കൂരോപ്പട പഞ്ചായത്തിലെ അനന്തമായ ടൂറിസം സാധ്യതകൾ ; അരുവിക്കുഴി വെള്ളച്ചാട്ടത്തിന് മീറ്ററുകൾ മാത്രം അപ്പുറമുള്ള കൂരോപ്പടയിലെ ചാത്തൻ പാറയെ അറിയാം

കോട്ടയം : ശാന്തമായി ഒഴുകുന്ന തോട് ആർത്തലപ്പിന്റെ അങ്കലാപ്പോ പാറക്കെട്ടുകളിൽ കാൽ വഴുതി വീഴുമെന്ന ഭീതിയോ ഒന്നും വേണ്ട. നാഗരിക ലോകത്തു നിന്നും ഗ്രാമീണതയുടെ വിശുദ്ധി തേടിയെത്തുന്നവർക്കാർക്കും നിറഞ്ഞ മനസ്സോടെ കടന്നു വരാം കൂരോപ്പട ചാത്തൻപാറയിലേക്ക് . കൂരോപ്പട പഞ്ചായത്തിൽ എരുത്തുപുഴ ചാത്തൻപാറയിലാണ് ടൂറിസം മേഖലയ്ക്ക് ഭാവി വാഗ്ദാനമായി ഒരു നയന വിസ്മയ പ്രദേശം നിലനിൽക്കുന്നത്. ചാത്തൻപാറ കണി പറമ്പ് റോഡിലാണ് ഇവിടെ വിനോദ സഞ്ചാരികളെ മാടി വിളിക്കുന്ന ടൂറിസം സാധ്യതകൾ ഒളിഞ്ഞു കിടക്കുന്നത്. 

Advertisements

ഒരു കിലോമീറ്ററോളം നീളമുള്ള നല്ല ഒന്നാന്തരം റോഡ് റോഡിന് താഴെക്കൂടി ഒഴുകുന്ന സുന്ദരമായ പന്നഗം തോട് . അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ കൈവഴി എത്തുന്ന പ്രധാന തോട് കൂടിയാണിത്. തോടിന് ഇരു വശത്തായി നീളുന്ന റോഡുകളുടെ  ഓരത്ത് വർണശബളമായ പൂന്തോട്ടങ്ങൾ നട്ടു വളർത്തിയിരിക്കുകയാണ് ഇവിടുത്തെ പ്രദേശ വാസികൾ. അതുകൊണ്ട് തന്നെ വൈവിധ്യങ്ങൾ പൂക്കളുടെ ശേഖരങ്ങൾ ഇവിടെയുണ്ട് കണ്ണിനെ കുളിർമയിക്കാൻ ഈ ഒരൊറ്റ കാഴ്ച മതിയാവും. തെളിനീരു ഒഴുകുന്ന തോട്ടിൽ അതിശക്തമായ മഴയെത്തിയാൽ മാത്രമേ ഭീതിജനകമായ രീതിയിൽ വെള്ളം ഉയരാറുള്ളൂ. അല്ലാത്ത സമയങ്ങളിൽ വളരെ ശാന്തമായി ഒഴുകുന്ന ആർക്കും ആസ്വദിക്കാൻ കഴിയുന്ന തെളിനീരുറവയാണ് ഇവിടം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റൊരു നാലുമണിക്കാറ്റിന്റെ ചൂളംവിളി കേൾക്കാം കുരോപ്പട ളാക്കാട്ടൂർ ചാത്തൻപാറയിലെ ഈ പന്നഗം തോടിന്റെ കരയിൽ.കൈവഴികളും അരുവികളും ചേർന്ന് തെളിനീർ ചൊരിഞ്ഞും കയങ്ങൾ കൊണ്ട് പേടിപ്പെടുത്തിയും നിറഞ്ഞൊഴുകുകയാണ് പന്നഗം. അപൂർവയിനം മത്സ്യങ്ങളും  വൃക്ഷങ്ങളുമടക്കം വലിയ ജൈവ വൈവിധ്യ സമ്പത്തുമുണ്ട് ഇവിടെ. ഏഴോളം പഞ്ചായത്തുകൾക്ക് ആശ്രയമാണ് . വേനലിലും ജലസമൃദ്ധിയുള്ള തോടിന്റെ ഉത്ഭവം കാനത്തിന് സമീപം വിനോദസഞ്ചാര കാഞ്ഞിരപ്പാറ മാടപ്പാട് പുരയിടത്തിൽ നിന്നാണ്. കുരോപ്പട പഞ്ചായത്ത് മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട് വാർഡുകളിലൂടെ  ഒഴുകുന്ന തോടിന്റെ കരയിൽ രൂപംകൊള്ളുന്ന പ്രാദേശിക ടൂറിസം വികസന പദ്ധതി, ഇത്തവണ അധികാരമേറ്റ എൽഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ ഒന്നാണ്. 

പദ്ധതി യാഥാർഥ്യമാ കുന്നതോടെ ചാത്തൻപാലത്തിൽ നിന്ന് ആരംഭിച്ച് കണിപറമ്പ് വരെ നീളുന്ന പന്നഗത്തിന്റെ ദൃശ്യവിരുന്ന് ആയിരങ്ങൾക്ക് ആസ്വാദ്യമാകും. ഈറ്റയും ഒട്ടലും മുളംകാടുകളും കടമ്പും ഉൾപ്പെടെ അപൂർവ വിരുന്നുണ്ടിവിടെ. തോടിന് കുറുകെ തൂക്കുപാലവും പെഡൽ ബോട്ടുകളും വിശ്രമ കേന്ദ്രങ്ങളും നീന്തൽ സംവിധാനങ്ങളും പാതയോരലഘു ഭക്ഷണശാലകളുമൊ ക്കെയായാൽ കൂരോപ്പടയും വിനോദസഞ്ചാര ഭൂപടത്തിലേക്ക് ഇടം പിടിക്കും. അന്തരിച്ച പഞ്ചായത്ത് മുൻ അംഗവും അധ്യാപകനും സാക്ഷരതാ പ്രവർത്തനത്തിന്റെ ജില്ലയിലെ നേതൃത്വവുമായിരുന്ന ഡോ. എം ആർ ഗോപാലക ഷൻനായരുടെ വലിയ സ്വപ്നമായിരുന്നു ഈ പദ്ധതി. ഇത് സംബന്ധിച്ച വിശദ നിർദ്ദേശങ്ങൾ പഞ്ചായത്തിൽ അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു. 

ഈ ടൂറിസം പ്രദേശത്തിന് മീറ്ററുകൾ മാത്രം അപ്പുറമാണ് ചാത്തൻപാറ വെള്ളച്ചാട്ടം ഒരു മിനി കുഴി എന്ന് വിശേഷിപ്പിക്കാവുന്ന ചാത്തൻപാറയിൽ വെള്ളച്ചാട്ടത്തിൽ ഇറങ്ങുവാൻ കഴിയല്ലെങ്കിൽ കൂടിയും ചാത്തൻപാറ കണിപറമ്പ് ടൂറിസം പ്രദേശവുമായി ചേർത്ത് നിർത്തിയാൽ വിനോദസഞ്ചാരികളെ ആകർഷിക്കുവാൻ കഴിയുന്ന മികച്ച ഒരു ടൂറിസം കേന്ദ്രമായി ഇതു മാറും. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ലഘു ഭക്ഷണ ശാലകളുടെ പ്രവർത്തനം കൂടി ആരംഭിക്കുന്നത് വഴി ഇവിടം സഞ്ചാരികളെ മാടി വിളിക്കുന്ന പ്രിയപ്പെട്ട ഇടമായി മാറും എന്നതിൽ സംശയമില്ല.

എന്നാൽ കൂരോപ്പടയിലെ എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതി ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്നും ടൂറിസം പദ്ധതിക്കായി ഭരണസമിതി ഫണ്ട് എന്നും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗോപി ഉല്ലാസ് ജാഗ്രത ന്യൂസിലാൻഡ് പറഞ്ഞു സർക്കാർ ഇത് ഏറ്റെടുത്ത് ടൂറിസം കേന്ദ്രമാക്കി വളർത്തണമെന്നും വൈസ് പ്രസിഡണ്ട് കൂട്ടിച്ചേർത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.