കാസര്‍കോട് : കരുവന്നൂര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി എന്ത് നടപടിയാണ് എടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കേരളത്തില്‍ ഒരു പ്രശ്നം നടക്കുമ്പോള്‍ ഇങ്ങനെയാണോ ഇടപെടേണ്ടത്? പണം നിക്ഷേപിച്ച ആളുകള്‍ക്ക് ഗ്യാരണ്ടി കൊടുക്കണം. പണം നഷ്ടപ്പെടില്ല എന്ന് ബോധ്യപ്പെടണം. എന്ത് ഉത്തരവാദിത്തമാണ് മുഖ്യമന്ത്രി നിറവേറ്റുന്നതെന്നും സതീശൻ ചോദിച്ചു.സഹകരണ മേഖല പ്രതിസന്ധിയുടെ കാലത്തിലൂടെയാണ് കടന്നു പോകുന്നത്. സഹകരണ മേഖലയിലെ കൊള്ളക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. കരുവന്നൂര്‍ തട്ടിപ്പില്‍ സംസ്ഥാന നേതാക്കള്‍ക്ക് വരെ പങ്കുണ്ട്.
നിക്ഷേപകരെ സംരക്ഷിക്കുകയാണ് യുഡിഎഫിന്റെ അജണ്ട. നാടിനെ താങ്ങിനിര്‍ത്തുകയാണ് സഹകരണ മേഖല. അത് തകര്‍ക്കാൻ നോക്കിയാല്‍ ശക്തമായ നിലപാട് യുഡിഎഫ് സ്വീകരിക്കും.ഇന്ന് തീരുമാനിച്ച് സര്‍ക്കാര്‍ പണം നല്കിയാല് മതി കരുവന്നൂരിലെ പ്രശ്നം തീരാൻ. നിക്ഷേപകരെ സംരക്ഷിക്കാൻ ഒരു ഉത്തരവ് പോലും സര്‍ക്കാര്‍ ഇറക്കിയിട്ടില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കുകളില്‍ തട്ടിപ്പ് നടന്നാല്‍ ആരെയും സംരക്ഷിക്കില്ല. ഈ സര്‍ക്കാര്‍ അഴിമതി സര്‍ക്കാരാണെന്നും എന്തുമാത്രം അഴിമതിയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും വി ഡി സതീശൻ ചോദിച്ചു.