തിരുവല്ല: കേരളത്തിന്റെ
വികസനം തടയുന്നതിന് കേന്ദ്ര സർക്കാരിന് ബുദ്ധി ഉപദേശിച്ചു കൊടുക്കുന്നവരായി കോൺഗ്രസ് എംപി മാർ മാറിയെന്ന് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം ഡോ. തോമസ് ഐസക് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ല റെയിൽവേ സ്റ്റേഷനോട് എംപി യും കേന്ദ്ര സർക്കാരും കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ എൽ ഡി എഫ് നേതൃത്വത്തിൽ നടന്ന റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തോമസ് ഐസക്.
എൽ ഡി എഫ് കൺവീനർ അഡ്വ. ആർ സനൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ മാത്യു ടി തോമസ് എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാർ, അലക്സ് കണ്ണമല, ബിനുവർഗീസ്, സജി അലക്സ്, ബാബു പാലയ്ക്കൽ, ജേക്കബ് മദിനഞ്ചേരി, രാജശേഖരൻനായർ, ചെറിയാൻ പോളച്ചിറയ്ക്കൽ, ജിജി വട്ടശേരിൽ, മുരളീധരൻ നായർ, അലക്സാണ്ടർ കെ സാമുവേൽ, ബെന്നി പാറേൽ, റെയ്നാ ജോർജ്, ബാബു പറയത്തു കാട്ടിൽ, ജോ എണ്ണയ്ക്കാട്, എം ബി നൈനാൻ എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെഎസ്ആർടിസി കോർണ്ണറിൽ നിന്നും ആരംഭിച്ച മാർച്ചിന് ജെനു മാത്യു, അംബിക മോഹൻ, മായാ അനിൽകുമാർ, പി എസ് റെജി, തങ്കമണി വസുദേവൻ, പി സി രാജു, കെ ബാലചന്ദ്രൻ, പ്രമോദ് ഇളമൺ, രവിപ്രസാദ്, സുധീഷ് വെൺപാല ബിനിൽകുമാർ, ടി എ റെജി കുമാർ, സുരേഷ് കുമാർ, സി കെ അനു എന്നിവർ നേതൃത്വം നല്കി.