കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം ഉന്നത നേതാക്കൾക്കെതിരെയും, സിപിഎം ജില്ലാ കമ്മറ്റിക്കുമെതിരെ ഡി.ജി.പിക്ക് പരാതി നൽകി അനിൽ അക്കര

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ തട്ടിപ്പിന് ഒത്താശ ചെയ്ത സിപിഎം ഉന്നത നേതാക്കൾക്കെതിരെയും, സിപിഎം ജില്ലാ കമ്മറ്റിക്കുമെതിരെയും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര പൊലീസിൽ പരാതി നൽകി. സിപിഎം ലോക്കൽ കമ്മറ്റി മുതൽ സംസ്ഥാന കമ്മറ്റിവരെയുള്ളവരുടെ പങ്ക് തെളിഞ്ഞതായി അനിൽ അക്കര പറഞ്ഞു. ഇഡിയുടെ ‘പ്രവിഷണൽ അറ്റാച്ച്മെന്റ്’ ഓർഡറിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisements

എ സി മൊയ്തീൻ, പി.കെ. ബിജു, സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ്, കമ്മറ്റിയംഗങ്ങളായ സി കെ ചന്ദ്രൻ, പി. കെ ഷാജൻ എന്നിവർക്കെതിരെയും ഇപ്പോൾ ഇ ഡി അറസ്റ്റ് ചെയ്തിട്ടുള്ള പ്രതികളെ കൂടി ചേർത്ത് കേസെടുക്കണമെന്നാണ് ആവശ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഐപിസി ആക്ട് അനുസരിച്ച് ഗൂഢാലോചനക്കും, തട്ടിപ്പിനും, തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നതിനും കേസെടുക്കണമെന്നാണ് ആവശ്യം.
ഡി.ജി.പി, തൃശ്ശൂർ എസ്.പി, ഇരിഞ്ഞാലക്കുട എസ്എച്ച്ഒ എന്നിവർക്കാണ് അനിൽ അക്കര പരാതി നൽകിയത്.

Hot Topics

Related Articles