ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ സെക്രട്ടറിയായി ‘വി.പി ശരത് പ്രസാദ്’ ;എൻ.വി. വൈശാഖ് പുറത്ത്

തൃശൂർ: ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ സെക്രട്ടറിയായി വി.പി ശരത് പ്രസാദിനെ തിരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറിയായിരുന്ന എൻ.വി. വൈശാഖനെ വനിതാ സഹപ്രവർത്തകയുടെ പരാതിയിൽ ഒഴിവാക്കിയിരുന്നു. തുടർന്നാണ് വി. പി ശരത് പദവിയിലേക്കെത്തുന്നത്. കൂടാതെ എൻ.വി വൈശാഖനെ ഡി.വൈ.എഫ്.ഐ കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

Advertisements

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ശരത് പ്രസാദിന് താൽക്കാലിക ചുമതല നൽകിയിരുന്നു. എൻ വി വൈശാഖൻ ചികിത്സക്കായി അവധിയിലാണെന്നായിരുന്നു ഇതുവരെയുള്ള ഡിവൈഎഫ്ഐയുടെ വിശദീകരണം. ആഗസ്റ്റ് 15ന് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് ക്യാമ്പയിനോടനുബന്ധിച്ചുള്ള ജില്ലാ കാൽനടജാഥയുടെ തലേ ദിവസമാണ് ജാഥയുടെ ക്യാപ്റ്റൻ കൂടിയായിരുന്ന വൈശാഖനെ നീക്കിയത്. ഇതോടെ ഈ ജാഥയുടെ ക്യാപ്റ്റൻ ചുമതല ശരത് പ്രസാദിനായിരുന്നു. പിന്നാലെ കൊടകര ഏരിയാ കമ്മിറ്റിയംഗമായിരുന്ന വൈശാഖനെ ബ്രാഞ്ച് ഘടകത്തിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരിച്ചു വരാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ക്വാറി ഉടമയ്ക്കെതിരായ പരാതി പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്തുവന്നത്. ഇതോടെയാണ് വൈശാഖന്റെ വഴി അടഞ്ഞത്. തൃശ്ശൂർ വെള്ളിക്കുളങ്ങരയിൽ ക്വാറിക്കെതിരെ പരാതി നൽകിയ ആൾക്ക് പണം വാ​ഗ്ധാനം ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. പരാതിക്കാരൻ അജിത്ത് കൊടകരക്കാണ് പണം വാ​ഗ്ധാനം ചെയ്തത്. എന്നാൽ അഭിഭാഷകൻ എന്ന നിലയിലാണ് ഇടപെട്ടതെന്ന് വൈശാഖൻ പിന്നീട് വിശദീകരിച്ചിരുന്നു. സംഭവത്തിൽ മധ്യസ്ഥത വഹിക്കുക മാത്രമാണ് ചെയ്തതെന്നും വൈശാഖൻ പറഞ്ഞിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.