വൈക്കം : കരയോഗങ്ങൾ നാടിൻ്റെ സാംസ്ക്കാരിക കേന്ദ്രങ്ങൾ ആണെന്നും മനുഷ്യനന്മയിലൂന്നിയ പ്രവർത്തനങ്ങളിലൂടെ കരയോഗങ്ങൾ നാടിൻ്റെ പ്രകാശഗോപുരങ്ങളായി മാറണമെന്നും എൻ എസ് എസ് വൈക്കം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് പറഞ്ഞു. 737-ാം നമ്പർ ഉല്ലല എൻ എസ് എസ് കരയോഗത്തിൻ്റെയും 1996 നമ്പർ വനിതാ സമാജത്തിൻ്റെയും വാർഷികവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കരയോഗം പ്രസിഡൻ്റ് എൻ രാമചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡൻ്റ് പി വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി കെ രാജഗോപാൽ , വി.എസ് കുമാർ , മീരാ മോഹൻദാസ്, എം ശേഖരൻ നായർ, കെ ടി സത്യനാഥപ്പണിക്കർ, രമ്യാ ശിവദാസ്, ഉമാദേവി, സതി സത്യൻ, സുരേഷ് ബാബു ജി, ഗോവിന്ദൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.യൂണിയൻ ഭാരവാഹികൾക്ക് യോഗത്തിൽ സ്വീകരണം നൽകി. 90 കഴിഞ്ഞ കരയോഗാംഗങ്ങളെ ആദരിച്ചു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്ക് ഉപഹാരം സമർപ്പിച്ചു.