അദ്ധ്യാപകന്റെ അനുസ്മരണം സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി മൂന്നിലവ് ഹയർ സെക്കണ്ടറി സ്കൂൾ : നെൽസൺ ഡാൻ്റെയുടെ അനുസ്മരണം സന്നദ്ധ രക്തദാന ക്യാമ്പിലൂടെ നടത്തി മൂന്നിലവ് ഹയർ സെക്കണ്ടറി സ്കൂൾ

മൂന്നിലവ്: വലിയകുമാരമംഗലം സെൻറ് പോൾസ്  ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും അപ്രതീക്ഷിതമായി വേർപിരിഞ്ഞു പോയ നെൽസൺ ഡാന്റെ സാറിന്റെ അനുസ്മരണം സന്നദ്ധ രക്തദാന ക്യാമ്പിലൂടെ നടത്തി ശ്രദ്ധേയമായി. സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും പാലാ ബ്ലഡ് ഫോറവും ചേർന്നാണ് ഇത്തരത്തിൽ അനുസ്മരണം നടത്തിയത്.  നെൽസൺ ഡാന്റെ ഒരു മികച്ച കെമിസ്ട്രി അദ്ധ്യാപകനായിരുന്നു. വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും മാതൃകയായിരുന്നു. പാലാ ബ്ലഡ് ഫോറത്തിന്റെ ഡയറക്ടർ ഉൾപ്പടെ നിരവധി സംഘടനകളിൽ അദ്ദേഹം സജീവ പ്രവർത്തകൻ ആയിരുന്നു.

Advertisements

അദ്ധ്യാപകരും രക്ഷിതാക്കളും ആണ് രക്തദാനക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തത്. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എൽ. ജോസഫ്, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, പി.ടി.എ പ്രസിഡന്റ് ജിമ്മി തോമസ്, ഭരണങ്ങാനം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഫാദർ ജോസഫ് എഴുപറയിൽ , ഫാദർ റ്റോം വാഴയിൽ, നെല്ലാപ്പാറ പള്ളി വികാരി ഫാദർ തോമസ് കൊച്ചോടയ്ക്കൽ,  എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫാദർ എബിച്ചൻ ടി. പി , പൂർവ്വ വിദ്യാർത്ഥികൾ, നെൽസൺ സാറിന്റെ സുഹൃത്തുക്കൾ ഉൾപ്പടെ അൻപതിലധികം പേർ ഈ ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തു. പാലാ കിസ്കോ – മരിയൻ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 സെൻറ് പോൾസ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും പാലാ ബ്ലഡ് ഫോറവും ചേർന്നാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ ഫാദർ മാത്യു കാവനാടിമലയിൽ അധ്യക്ഷത വഹിച്ച സമ്മേളനം പാലായുടെ ആദരണീയനായ  മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എൽ. ജോസഫ്, വൈസ് പ്രസിഡന്റ് മായ അലക്സ് , സ്കൂൾ പ്രിൻസിപ്പൽ  ബിനോയ് ജോസഫ് , പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, പി.ടി.എ പ്രസിഡൻറ് ജിമ്മി തോമസ്,   എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫാദർ എബിച്ചൻ ടി. പി , ബ്ലഡ് ഫോറം ഡയറക്ടർ ജയ്സൺ പ്ലാക്കണ്ണി, എച്ച് ഡി എഫ് സി ബാങ്ക് അസിസ്റ്റന്റ് മാനേജർ ആനന്ദ്, ഡോക്ടർ വി ഡി മാമച്ചൻ , സിസ്റ്റർ ബിൻസി എന്നിവർ ആശംസകൾ അർപ്പിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.