തിരുവല്ല : ഇടതു സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കും, അഴിമതിയ്ക്കുമെതിരെ യു ഡി എഫ് മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി. കല്ലുങ്കൽ മൂന്നാം കുരിശിൽ നിന്ന് ആരംഭിച്ച പദയാത്ര പൊടിയാടി ജംഗ്ഷനിൽ സമാപിച്ചു. യുഡിഎഫ് മണ്ഡലം ചെയർമാൻ അഡ്വ. പി എസ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി എം അനീർ ഉദ്ഘാടനം ചെയ്തു. രാജേഷ് ചാത്തങ്കേരി മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജിജോ ചെറിയാൻ, എ പ്രദീപ് കുമാർ , ബിനു കുര്യൻ, വർഗ്ഗീസ് ചാക്കോ , ഗ്രേസി അലക്സാണ്ടർ , കെ ജെ മാത്യു, സജി കൂടാരത്തിൽ, ജോൺസൺ വെൺപാല, ബാബു പത്തിൽ, രഘു , തോമസ് കല്ലുങ്കൽ, സക്കറിയ, ശശികുമാർ, രാജു , ലിജോ ജോസ്ഫ്, അൻജു കോച്ചേരിൽ എന്നിവർ പ്രസംഗിച്ചു.