വിടവാങ്ങിയത് സ്‌കോട്‌ലൻഡിൽ മലയാളി വിദ്യാർത്ഥികൾക്ക് വഴികാട്ടിയായ വൈദികൻ; ഫാ.റവ.ജോൺ മുണ്ടയ്ക്കലിന്റെ വിടവാങ്ങലിൽ വിറങ്ങലിച്ച് യുകെയിലെയും സ്‌കോട്‌ലൻഡിലെയും ആദ്യകാല മലയാളി വിദ്യാർത്ഥികൾ; സ്‌കോട്‌ലൻഡിലെ ആദ്യകാല മലയാളി വിദ്യാർത്ഥികളിൽ ഒരാളായ സെബാസ്റ്റിയൻ വരകുകാലായിൽ റവ.ഫാ.ജോൺ മുണ്ടയ്ക്കലിന്റെ ഓർമ്മകൾ പങ്കു വയ്ക്കുന്നു

ലണ്ടൻ: മലയാളി വിദ്യാർത്ഥികൾക്ക് വഴികാട്ടിയായ ഫാ.റവ.ജോൺ മുണ്ടയ്ക്കലിന്റെ വേർപ്പാട് യു.കെ മലയാളികൾക്ക് തീരാ നഷ്ടമാണെന്നു സ്‌കോട്‌ലൻഡിലെ ആദ്യകാല മലയാളി വിദ്യാർത്ഥികളിൽ ഒരാളായിരുന്ന സെബാസ്റ്റ്യൻ വരകുകാലായിൽ അനുസ്മരിക്കുന്നു. രണ്ടായിരത്തിന്റെ ആദ്യ കാലത്ത് വിദ്യാർത്ഥികളായി സ്‌കോട്ട്‌ലൻഡിലെ ഡണ്ടിയിൽ എത്തിയ താൻ അടക്കമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടതെല്ലാം ഒരുക്കി നൽകുകയും ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തത് ജോൺ മുണ്ടയ്ക്കൽ അടക്കമുള്ള വൈദികരായിരുന്നു എന്നും സെബാസ്റ്റിയൻ വരകുകാലായിൽ ഓർമ്മിക്കുന്നു.

Advertisements

രണ്ടായിരത്തിന്റെ ആദ്യ കാലത്ത് സ്‌കോട്‌ലൻഡിൽ മലയാളി വൈദികർ എത്തിച്ചേരുന്നതിനു മുൻപായിട്ട് എത്തിയ വൈദികനാണ് ഫാ.ജോൺ മുണ്ടയ്ക്കനും, മുൻപ് മരിച്ചു പോയ ജേക്കബ് ഇടക്കളത്തൂരും. ഇന്ന് സ്‌കോട്‌ലൻഡിൽ കാണുന്ന സീറോ മലബാർ ഇടവകകളും ഉണ്ടായതിന് കാരണക്കാർ ഇരുവരും ആയിരുന്നതായി സെബാസ്റ്റിയൻ വരകുകാലായിൽ സമരിക്കുന്നു. അന്നത്തെ ഡണ്ടി യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളും, ഗ്ലാസ്‌കോ , എൻബറാ , സെന്റ് ആൻഡ്രൂസ് എന്നീ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കെല്ലാം ഈ വൈദികരായിരുന്നു ആശ്രയം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ കുട്ടികൾ എല്ലാം അന്ന് ഡണ്ടിയിൽ കുർബാന ഉള്ള സമയങ്ങളിൽ ഈ വൈദികരുടെ അടുത്ത് എത്തിച്ചേർന്നിരുന്നു. ഭാഷാ , വർഗ, ജാതി മത വ്യത്യാസമില്ലാതെ എല്ലാ വിദ്യാർത്ഥികളെയും വൈദികർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. മലയാളി എന്ന ഒരു ഐഡന്റിറ്റിയിൽ മാത്രമാണ് ഈ കുട്ടികൾ എല്ലാവരും ഈ വൈദികർക്കൊപ്പം ഒത്തു ചേർന്നിരുന്നു. ഇവരോടൊപ്പം നാടിന്റെ സൗന്ദര്യവും, ഓർമ്മകളും പങ്കു വയ്ക്കുകയും ഭക്ഷണം കഴിച്ച് ഒത്തു കൂടി സമയം ചിലവഴിക്കുകയും ചെയ്തിരുന്നു. മലയാളികളായ കുട്ടികളുടെ ആത്മീയ കാര്യങ്ങളിൽ ഫാ.ജോൺ മുണ്ടയ്ക്കനും, ജേക്കബ് ഇടക്കളത്തൂരും, ഇപ്പോൾ റോമിൽ ജോലി ചെയ്യുന്ന ഫാ.റോജി നെയ്തൂക്കിലും എന്നിവരോടൊപ്പം തോളോട് തോൾ ചേർന്നു നിന്നിരുന്നു. ഇത് കൂടാതെയാണ് ഇന്ന് സ്‌കോട്‌ലൻഡിൽ കാണുന്ന രീതിയിൽ പല മാസ് സെന്ററുകളും, വളർന്നു വന്നതും ശക്തി പ്രാപിച്ചതും ഈ വൈദികരുടെ പരിണിത ഫലമാണ് എന്ന് അന്ന് സ്‌കോട്‌ലൻഡിലുണ്ടായിരുന്ന വിദ്യാർത്ഥികൾ പലരും ഉറപ്പിച്ചു പറയുമെന്നു സെബാസ്റ്റിയൻ വരകുകാലായിൽ ഓർമ്മിക്കുന്നു. സിഎസ്ടി സന്യാസി സഭയുടെ ജനറാൾ ആയ ഫാ.ജോജോ വരകുകാലായിലിന്റെ സഹോദരനാണ് സെബാസ്റ്റിയൻ വരകുകാലായിൽ. ഇദ്ദേഹം നിലവിൽ കുടുംബ സമേതം ഇംഗ്ലണ്ടിലാണ് താമസം. സെബാസ്റ്റിയൻ വരകുകാലായിലാണ് അന്നത്തെ വിദ്യാർത്ഥികളെ വൈദികരെ സഹായിക്കാനും , വൈദികരുടെ അടുത്ത് എത്താനും ഈ വിദ്യാർത്ഥികളെ ഏറെ സഹായിച്ചത്.

Hot Topics

Related Articles