കോട്ടയം : സ്‌കന്ദഷഷ്ഠി ഉത്സവത്തിന് കിടങ്ങൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഒരുങ്ങി. 20നാണ് ദര്‍ശന പ്രധാനമായ സ്‌കന്ദഷഷ്ഠി.പുലര്‍ച്ചെ നാലിന് നിര്‍മാല്യദര്‍ശനത്തോടെ പ്രത്യേക പൂജകള്‍ക്കു തുടക്കമാകും. ഉച്ചയ്‌ക്ക് സ്‌കന്ദഷഷ്ഠി പൂജയോടെ ചടങ്ങുകള്‍ സമാപിക്കും. നിര്‍മാല്യ ദര്‍ശനത്തിനുശേഷം ഗണപതി ഹോമം, ഉഷഃപൂജ, എതൃത്ത പൂജയും ശ്രീബലിയും. പന്തീരടി പൂജയ്‌ക്കു ശേഷം 12 മുതല്‍ ദര്‍ശനപ്രധാനമായ നവകാഭിഷേകവും പാലഭിഷേകവും പഞ്ചഗവ്യാഭിഷേകവും നടക്കും.
ഉച്ചയ്‌ക്ക് 12.30 ന് സ്‌കന്ദഷഷ്ഠി പൂജ. രാവിലെ മുതല്‍ ക്ഷേത്രത്തില്‍ അഖണ്ഡനാമജപം, പുരാണപാരായണം, ഭഗവദ് കഥാകഥനം എന്നിവയുണ്ടാകും. ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി സ്ഥാനത്തു നിന്ന് വിരമിച്ച സാമവേദാചാര്യന്‍ ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരിക്ക് സ്വീകരണം നല്‍കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുതായി ഷഷ്ഠിവ്രതം അനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനു തുടക്കമിടുന്നത് തുലാമാസ ഷഷ്ഠിയായ സ്‌കന്ദ ഷഷ്ഠിയിലാണ്. വ്രതം അനുഷ്ഠിക്കുന്ന ഭക്തര്‍ ക്ഷേത്രത്തില്‍ നിന്നു നിവേദ്യം സ്വീകരിച്ചതാണ് മടങ്ങുന്നത്. മാനേജര്‍ എന്‍.പി. ശ്യാംകുമാര്‍ നമ്ബൂതിരി, സെക്രട്ടറി ശ്രീജിത്ത് കെ. നമ്ബൂതിരി, അസിസ്റ്റന്റ് മാനേജര്‍ എസ്. നാരായണന്‍ നമ്ബൂതിരി തുടങ്ങിയവര്‍ ചടങ്ങിനു നേതൃത്വം നല്കും.