പനച്ചിക്കാടിനെ കരുവന്നൂരാക്കരുത് :  ചാന്നാനിക്കാട് എസ് സി ബാങ്കിൽ കൊള്ള നടത്തിയ സിപിഎം നേതാക്കളെ കുറ്റവിചാരണ ചെയ്യണമെന്ന ആവശ്യമുയർത്തി കോൺഗ്രസിന്റെ പദയാത്ര

പനച്ചിക്കാട്: പനച്ചിക്കാടിനെ കരുവന്നൂരാക്കരുതെന്ന മുദ്രാവാക്യമുയർത്തി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പദയാത്ര നടത്തി.   ചാന്നാനിക്കാട് എസ് സി ബാങ്ക് കൊള്ള ചെയ്ത സി പി എം നേതാക്കളെ കുറ്റവിചാരണ ചെയ്യണമെന്ന ആവശ്യമുയർത്തി നൂറു കണക്കിനു പ്രവർത്തകർ അണിനിരന്ന പദയാത്ര പടിയറക്കടവിൽ നിന്നും ആരംഭിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മണ്ഡലം പ്രസിഡന്റ് ഇട്ടി അലക്സിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.  39 വർഷം സി പി എം ലോക്കൽ കമ്മറ്റി നേതാക്കന്മാർ മാറി മാറി ഭരിച്ച ബാങ്കിൽ രണ്ടരക്കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ട് മാസങ്ങളായിട്ടും ഒരു പോലീസ് കേസ് പോലും നൽകിയിട്ടില്ല. തട്ടിപ്പിന് നേതൃത്വം നൽകിയ ഒരു സി പി എം നേതാവിനെതിരെ പോലും പാർട്ടി നടപടിയെടുത്തതായി  കേട്ടിട്ടില്ല.  പണം നഷ്ടപ്പെട്ട ഇരുനൂറിലധികം ആളുകളിൽ ഒരാളുടെ പോലും തുക തിരികെ നൽകിയിട്ടില്ല . ചാന്നാനിക്കാട് ബാങ്ക് അകപ്പെട്ട പ്രതിസന്ധിയിൽ , സി പി എം നേതാക്കളെ രക്ഷിക്കുവാനുള്ള  വ്യഗ്രതയിൽ പനച്ചിക്കാട് സഹകരണ ബാങ്കിനെ കൂടി കൂട്ടിക്കെട്ടുവാനാണ് ജില്ലയിലെ സി പി എം നേതാക്കൾ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി ആരോപിച്ചു . സമാപന സമ്മേളനം പരുത്തുംപാറക്കവലയിൽ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇട്ടി അലക്സ് അദ്ധ്യക്ഷത വഹിച്ചു .

Advertisements

Hot Topics

Related Articles