വിഴിഞ്ഞത്തെത്തിയ ഷെൻ ഹുവ 15 കപ്പലില്‍ നിന്നും ഇന്ന് ക്രെയിനുകള്‍ ഇറക്കിത്തുടങ്ങും ; അടുത്തമാസം മുതല്‍ ക്രെയിനുകളുമായി കൂടുതല്‍ കപ്പലുകളെത്തും

തിരുവനന്തപുരം : വിഴിഞ്ഞത്തെത്തിയ ഷെൻ ഹുവ 15 കപ്പലില്‍ നിന്നും ഇന്ന് ക്രെയിനുകള്‍ ഇറക്കിത്തുടങ്ങും. ഒരു ഷിപ്പ് ടു ഷോര്‍ ക്രെയിനും 2 യാര്‍ഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്.ഷിപ്പ് ടു ഷോര്‍ ക്രെയിൻ വിഴിഞ്ഞം തുറമുഖത്തെ ബെര്‍ത്തില്‍ സ്ഥാപിക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമായി വിഴിഞ്ഞം മാറും. ക്രെയിനുകള്‍ ഇറക്കിയ ശേഷം ഈ മാസം 21ന് ഷെൻ ഹുവ 15 വിഴിഞ്ഞം തുറമുഖം വിടും. അടുത്തമാസം മുതല്‍ ക്രെയിനുകളുമായി കൂടുതല്‍ കപ്പലുകള്‍ വിഴിഞ്ഞം തുറമുഖത്തെത്തും.

Advertisements

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലാകേണ്ടിയിരുന്ന വിഴിഞ്ഞം തുറമുഖം അദാനിക്ക് അടിയറ വെച്ചതാണ് ഉമ്മന്‍ ചാണ്ടിയുടെ സംഭാവനയെന്ന് വിമര്‍ശിച്ച്‌ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ . ഇടതുപക്ഷ സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ തളിപ്പറമ്പില്‍ എല്‍ഡി എഫ് കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് വിഴിഞ്ഞം പദ്ധതിക്ക് തുടക്കംകുറിച്ചതെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് പദ്ധതി ടെണ്ടര്‍ നടപടി വരെയെത്തി. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തുറമുഖം കൊണ്ടുവരാനാണ് എല്‍ ഡി എഫ് സര്‍ക്കാരുകള്‍ ശ്രമിച്ചത്. എന്നാല്‍ മന്ത്രിസഭയില്‍ പോലും ചര്‍ച്ച ചെയ്യാതെ ഉമ്മന്‍ചാണ്ടി പദ്ധതി അദാനിയുടെ കൈകളിലെത്തിക്കുകയായിരുന്നുവെന്നും എം വി ഗോവിന്ദന്‍  പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം കിട്ടേണ്ട 1000 കോടി രൂപയാണ് ഇതുവഴി നഷ്ടമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Hot Topics

Related Articles