സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നു ; ഗാസയിലേക്കു മാനുഷിക ഇടനാഴി തുറന്നു കൊടുക്കണം ; കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

ഒട്ടാവ : ഗാസയിലേക്കു മാനുഷിക ഇടനാഴി തുറന്നുകൊടുക്കണമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. 2.3 മില്ല്യണ്‍ ജനങ്ങളുള്ള ഗാസക്ക് സഹായം ഉടൻ ആവശ്യമാണെന്നും ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.”മാനുഷിക ഇടനാഴി വേണമെന്നാണു കാനഡ ഉന്നയിച്ച ആവശ്യം. ഭക്ഷണവും വെള്ളവും ഇന്ധനവും ഗാസയിലെ ജനങ്ങള്‍ക്കു നല്‍കാനാവും.

Advertisements

രാജ്യാന്തര നിയമങ്ങള്‍ പാലിച്ചു സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നു. പക്ഷേ യുദ്ധങ്ങള്‍ക്കു വരെ നിയമങ്ങളുണ്ട്. തീവ്രവാദം ഒരിക്കലും നീതികരിക്കാനാവാത്തതാണ്. ഹമാസിന്റെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ ന്യായീകരിക്കാനാവില്ല. പലസ്തീൻ ജനതയെ ഹമാസ് പ്രതിനിധീകരിക്കുന്നില്ല”- ജസ്റ്റിൻ ട്രൂഡോ പാര്‍ലമെന്റില്‍ പറഞ്ഞു.

Hot Topics

Related Articles