“ഇസ്രായേൽ ഗാസയിൽ നടത്തുന്ന കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കണം; ഇല്ലെങ്കിൽ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെ ആർക്കും തടുക്കാനാവില്ല” : ഇസ്രായേലിനു മുന്നറിയിപ്പുമായി ഖമേനി

ടെഹ്റാൻ: ഇസ്രായേൽ ഗാസയിൽ നടത്തുന്ന കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ഇസ്രായേല്‍ ഈ കുറ്റകൃത്യങ്ങൾ തുടര്‍ന്നാല്‍ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെയും പ്രതിരോധ ശക്തികളെയും ആർക്കും തടുക്കാനാവില്ലെന്നും ഖമേനി പറഞ്ഞതായി ഇറാനിയൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു.

Advertisements

കൂടാതെ ഗാസയിൽ പലസ്തീനികൾക്കെതിരായ കുറ്റകൃത്യങ്ങൾ നടത്തിയ സയണിസ്റ്റ് ഭരണകൂടത്തിന്‍റെ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1979-ലെ ഇസ്‌ലാമിക വിപ്ലവം മുതൽ, ഇറാനിലെ ഭരണാധികാരികൾ പലസ്തീന് വലിയ പിന്തുണ നൽകിയിരുന്നു. ടെഹ്റാൻ ഹമാസിന് പിന്തുണ നൽകുന്നതും ഗാസയെ നിയന്ത്രിക്കുന്ന ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന് ധനസഹായവും ആയുധവും നൽകുന്നതും രഹസ്യമല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ, ഇസ്രയേല്‍ – ഹമാസ് യുദ്ധം പത്താം ദിവസത്തില്‍ എത്തുമ്പോള്‍ ആദ്യമായി ബന്ദികളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടിരുന്നു. ബന്ദികളാക്കിയ ഇരുന്നൂറോളം പേരില്‍ ഒരാളുടെ വീഡിയോ ആണ് ഹമാസ് പുറത്തുവിട്ടത്.

Hot Topics

Related Articles