കോട്ടയം നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷം: തെരുവ് നായ ബൈക്കിന് കുറുകെ ചാടി യുവ അഭിഭാഷകന് പരുക്ക് 

കോട്ടയം: കോട്ടയം നഗരത്തിൽ തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായികൾ മൂലം ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്ക് പറ്റുന്നത് നിത്യ സംഭവമായി മാറിരിക്കുകയാണ്. ഇന്ന് രാവിലെ കോട്ടയം സബ് ജയിലിന് മുൻവശത്തായി തെരുവ് നായ്ക്കൾ കുട്ടത്തോടെ ബൈക്കിന് കുറകെ ചാടി ഒഫീസിലേക് വരികയായിരുന്ന  കോട്ടയം ബാറിലെ യുവ അഭിഭാഷകൻ അഡ്വ. ജോർജ്ജ് ജോസഫിന് പരിക്ക് പറ്റി. തെരുവിൽ അലയുന്ന നായ്ക്കൾ  മൂലം ദിവസേന നിരവധിയാളുകൾക്ക് അപകടം സംഭിക്കാറുണ്ടന് പ്രദേശത്തെ വ്യാപാരികൾ പറഞ്ഞു. ഭരണകൂടം അടിയന്തരമായി തെരുവ് നായ ശല്യം പരിഹരിക്കാൻ  നടപടി സ്വീകരിക്കണം എന്ന് നാട്ടുക്കാർ അവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles