ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു ; വിജ്ഞാൻ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുരസ്കാരങ്ങള്‍ കൈമാറി

ഡല്‍ഹി : 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഡല്‍ഹിയിലെ വിജ്ഞാൻ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.ഇന്ത്യൻ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് നടി വഹീദ റഹ്മാന് ദാദാ സാഹേബ് പുരസ്കാരം നല്‍കി ആദരിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ‘റോക്കട്രി- ദ നമ്ബി ഇഫക്ടി’ന് വേണ്ടി നിര്‍മാതാവ് വര്‍ഗീസ് മൂലൻ ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്കാരം ‘ഗോദാവരി’ എന്ന മറാത്തി ചിത്രത്തിന്റെ സംവിധായകൻ നിഖില്‍ മഹാജന് സമ്മാനിച്ചു. മികച്ച നടിക്കുള്ള പുരസ്കാരം ആലിയ ഭട്ട്, കൃതി സനോണ്‍ എന്നിവര്‍ ഏറ്റുവാങ്ങി. അല്ലു അര്‍ജുന് മികച്ച നടനുള്ള പുരസ്കാരം സമ്മാനിച്ചു.

Advertisements

എട്ട് വിഭാഗങ്ങളിലാണ് മലയാള സിനിമ ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയത്. ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായാണ് സമ്മാനം. ‘ഹോം’ സിനിമയിലെ അഭിനയത്തിന് നടൻ ഇന്ദ്രൻസ് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങി. മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്ത ‘ഹോ’മിന് വേണ്ടി നിര്‍മാതാവ് വിജയ് ബാബു പുരസ്കാരം ഏറ്റുവാങ്ങി. ‘നായാട്ടി’ന്റെ തിരക്കഥാകൃത്ത് ഷാഹി കബീറിന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം സമ്മാനിച്ചു. ‘ചവിട്ട്’ എന്ന ചിത്രത്തിന് അരുണ്‍ അശോക്, സോനി കെ.പി എന്നിവര്‍ക്ക് മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്കരാം സമ്മാനിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം ‘മേപ്പടിയാൻ’ എന്ന ചിത്രത്തിന് വിഷ്ണു മോഹൻ ഏറ്റുവാങ്ങി. കൃഷാന്ത് സംവിധാനം ചെയ്ത ‘ആവാസവ്യൂഹ’ത്തിന് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു. 

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരം ആര്‍.ആര്‍ ആദര്‍ശ് സംവിധാനം ചെയ്ത ‘മൂന്നാം വളവി’ന് സമ്മാനിച്ചു. മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്കാരം ‘കണ്ടിട്ടുണ്ടോ’ എന്ന ചിത്രത്തിന്റെ സംവിധായിക അദിതി കൃഷ്ണദാസ് ഏറ്റുവാങ്ങി.

ഫീച്ചര്‍ വിഭാഗം

ഫീച്ചര്‍ ഫിലിം- റോക്കട്രി:ദ നമ്ബി എഫക്‌ട്നടൻ- അല്ലു അര്‍ജുൻ(പുഷ്പ)നടി- ആലിയ ഭട്ട് (ഗംഗുഭായ് കത്ത്യാവാടി), കൃതിസനോണ്‍(മിമി)സഹനടൻ- പങ്കജ് ത്രിപാഠി (മിമി)സഹ നടി- പല്ലവി ജോഷി (കശ്മീര്‍ ഫയല്‍സ്)ബാലതാരം- ഭവിൻ റബാരി (ഛെല്ലോ ഷോ)തിരക്കഥ (ഒറിജിനല്‍)- ഷാഹി കബീര്‍ (നായാട്ട്)അഡാപ്റ്റഡ് തിരക്കഥ- സഞ്ജയ് ലീലാ ഭൻസാലി, ഉത്കര്‍ഷിണി വസിഷ്ട്(ഗംഗുഭായി കത്ത്യാവാടി)ഡയലോഗ്-ഉത്കര്‍ഷിണി വസിഷ്ട്, പ്രകാശ് കപാഡിയ(ഗംഗുഭായി കത്ത്യാവാടി)ഛായാഗ്രഹണം- സര്‍ദാര്‍ ഉധം(അവിക് മുമുഖോപാധ്യായ)സംഗീത സംവിധായകൻ- ദേവിശ്രീ പ്രസാദ്(പുഷ്പ)സംഗീത സംവിധായകൻ (പശ്ചാത്തലം)- എം.എം. കീരവാണി (ആര്‍.ആര്‍.ആര്‍)ഗായിക- ശ്രേയ ഘോഷാല്‍(മായവാ ഛായാവാ- ഇരവിൻ നിഴല്‍)ഗായകൻ- കാലാഭൈരവ(കൊമരം ഭീമുഡോ- ആര്‍ആര്‍ആര്‍)ഗാനരചയിതാവ്: ചന്ദ്രബോസ് (ആര്‍ആര്‍ആര്‍)നവാഗത സംവിധായകനുള്ള ഇന്ദിര ഗാന്ധി പുരസ്കാരം- വിഷ്ണു മോഹൻ(മേപ്പടിയാൻ)എഡിറ്റിങ്- സഞ്ജയ് ലീലാ ഭൻസാലി(ഗംഗുഭായി കത്ത്യാവാടി)കോസ്റ്റിയൂം ഡിസൈനര്‍- വീര കപൂര്‍(സര്‍ദാര്‍ ഉധം)പ്രൊഡക്ഷൻ ഡിസൈൻ- ദിമിത്രി മലിച്ച്‌ഓഡിയോഗ്രഫി- അരുണ്‍ അശോക്, സോനു കെ.പി.(ചവിട്ട്), അനീഷ്(സര്‍ദാര്‍ ഉധം), സിനോയ് ജോസഫ്(ഝില്ലി)സംഘട്ടന സംവിധാനം -കിംഗ് സോളമൻ(ആര്‍.ആര്‍.ആര്‍)നൃത്തസംവിധാനം- പ്രേം രക്ഷിത്(ആര്‍.ആര്‍.ആര്‍)പരിസ്ഥിതി ചിത്രം- ആവാസവ്യൂഹംജനപ്രിയചിത്രം- ആര്‍.ആര്‍.ആര്‍മലയാളം സിനിമ- ഹോംതമിഴ് സിനിമ- കടൈസി വിവസായികന്നട സിനിമ- 777 ചാര്‍ളിതെലുങ്ക് സിനിമ- ഉപ്പേനഹിന്ദി സിനിമ- സര്‍ദാര്‍ ഉധംമറാഠി സിനിമ- ഏക്ദാ കായ് സാലാആസാമീസ് സിനിമ- ആനുര്‍ബംഗാളി സിനിമ- കാല്‍കോക്കോഗുജറാത്തി സിനിമ- ലാസ്റ്റ് ഫിലിം ഷോ

നോണ്‍ ഫീച്ചര്‍ വിഭാഗം

സിനിമ- ചാന്ദ് സാൻസേ(പ്രതിമ ജോഷി)പരിസ്ഥിതി ചിത്രം- മൂന്നാം വളവ്(ആര്‍.എസ്. പ്രദീപ്)ഷോര്‍ട്ട് ഫിലിം ഫിക്ഷൻ- ദാല്‍ഭാട്ആനിമേഷൻ ചിത്രം- കണ്ടിട്ടുണ്ട്(അദിതി കൃഷ്ണദാസ)പ്രത്യേക പരാമര്‍ശം- ബാലേ ബംഗാരസംഗീതം- ഇഷാൻ ദേവച്ഛ(സക്കലന്റ്)റീ റെക്കോര്‍ഡ്ങ്- ഉണ്ണിക്കൃഷ്ണൻസംവിധാനം- ബാകുല്‍ മാത്യാനി(സ്മൈല്‍ പ്ലീസ്)

Hot Topics

Related Articles