“സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ ഇന്ന് സംവാദം”

കോട്ടയം: മഹാത്മാ ഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് സെമിനാർ ഹാളിൽ ഇസ്രായേൽ-പലസ്തീൻ പ്രക്ഷുബ്ധാവസ്ഥയെ ആസ്പദമാക്കി ഇന്ന് പാനൽ ചർച്ച നടത്തപ്പെടും. ഡോ. ലിറർ പുളിക്കലത്ത്, ഡോ. എം. വി. ബിജിലാൽ(അസിസ്റ്റന്റ് പ്രൊഫസർ , സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ്, മഹാത്മാ ഗാന്ധി സർവ്വകലാശാല) എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകും. “നൂറ്റാണ്ടിലേറെയായി തുടരുന്ന പലസ്തീൻ – ഇസ്രയേൽ സംഘർഷങ്ങളും അതിൽ നിലകൊള്ളുന്ന നീതിയും സ്വത്വ മാനങ്ങളുമാണ്” പ്രധാന ചർച്ചാ വിഷയം. ഉച്ചക്ക് 2:30 മുതൽ 4:00 മണി വരെയാണ് ചർച്ച.

Advertisements

Hot Topics

Related Articles