ഭോപ്പാല്‍ : കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പുറത്തിറക്കിയത് മുതലുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. ഭോപ്പാലില്‍ ടിക്കറ്റ് കിട്ടാത്തവരെ പിന്തുണയ്ക്കുന്നവര്‍ ഇപ്പോഴും പ്രതിഷേധ പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്.കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതിയില്‍ ആകെ പ്രശ്‌നങ്ങളാണ്. ഒത്തൊരുമ ഒട്ടുമില്ലെന്ന് തന്നെ പറയാം. ഇതിനിടെ മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ദിഗ് വിജയ് സിംഗിനെതിരെ സംസാരിക്കുന്ന ഒരു വീഡിയോ വൈറലായിരിക്കുന്നത്.
പ്രതിഷേധിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരോട് ദിഗ് വിജയ് സിംഗിന്റെയും, ജയ് വര്‍ധന്‍ സിംഗിന്റെയും വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ആവശ്യപ്പെടുന്നതാണ് വീഡിയോയില്‍ ഉള്ളത്. പ്രമുഖ നേതാവായ വീരേന്ദ്ര രഘുവംശിയുടെ അനുയായികള്‍ കഴിഞ്ഞ ദിവസം കമല്‍നാഥിന്റെ വീട്ടില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. രഘുവംശിക്ക് ശിവപുരിയില്‍ നിന്ന് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കണമെന്നായിരുന്നു ആവശ്യം.കമല്‍നാഥും രഘുവംശിയുടെ അനുയായികളും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോയാണ് പുറത്തുവന്നത്. ഇതാണ് വൈറലായിരിക്കുന്നത്. ബിജെപി നേതാക്കള്‍ ഇത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ടിക്കറ്റ് വിതരണത്തില്‍ തെറ്റിദ്ധാരണ ഉണ്ടായതായി കമല്‍നാഥ് പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീരേന്ദ്രയെ കുറിച്ച് സംസാരിക്കരുത്. അദ്ദേഹത്തെ പാര്‍ട്ടിയില്‍ ചേരാന്‍ നിര്‍ബന്ധിച്ചത് ഞാനാണ്. കെപി സിംഗ് ദിഗ് വിജയ് സിംഗിനോടും, അദ്ദേഹം കെപി സിംഗുമായും സംസാരിച്ചുവെന്നാണ് പറഞ്ഞത്. എന്നാല്‍ പരസ്പരം പറഞ്ഞ കാര്യങ്ങള്‍ മനസ്സിലായിരുന്നില്ലെന്നാണ് ഇവര്‍ ഇപ്പോള്‍ പറയുന്നതെന്നും കമല്‍നാഥ് ആരോപിച്ചു.വീരേന്ദ്രയുടെ മുന്നില്‍ ഞാനാകെ നാണംകെട്ട് പോയി.രഘുവംശി സമുദായത്തോട് എനിക്ക് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. ഇനി എന്താണ് അവരോട് പറയുകയെന്നാണ് ഞാന്‍ അന്വേഷിക്കുന്നതെന്നും കമല്‍നാഥ് പറഞ്ഞു. ദിഗ് വിജയ്‌സിംഗ് ശിവപുരിയിലെ വിഷയം ജയവര്‍ധനുമായി സംസാരിക്കും. അവര്‍ പറയുന്നത്‌പോലെ സംസാരിക്കാം. നിങ്ങള്‍ എന്താണ് എന്നോട് വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. നിങ്ങള്‍ ദിഗ് വിജയ് സിംഗിനോടും ജയവര്‍ധന്‍ സിംഗിനോടും പോയി കാര്യങ്ങള്‍ അന്വേഷിക്കൂ. അവരുടെ വസ്ത്രങ്ങളാണ് വലിച്ചുകീറേണ്ടതെന്നും കമല്‍നാഥ് പറഞ്ഞു. ഇതാണ് ഇപ്പോള്‍ ബിജെപി ആയുധമാക്കിയിരിക്കുന്നത്.
ബിജെപി സംസ്ഥാന മീഡിയ കോര്‍ഡിനേറ്റര്‍ ആശിഷ് അഗര്‍വാള്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് രംഗത്തെത്തി. ആളുകളുടെ വസ്ത്രംവലിച്ചുകീറുന്ന തരത്തിലേക്ക് തരം താണിരിക്കുകയാണ് കമല്‍നാഥ്. കോണ്‍ഗ്രസില്‍ രണ്ടായി പിളര്‍ന്നാല്‍ നിങ്ങള്‍ എന്ത് ചെയ്യുമെന്നും അഗര്‍വാള്‍ ചോദിച്ചു. അതേസമയം ഈ വീഡിയോയ്ക്ക് മറുപടിയുമായി ദിഗ് വിജയ് സിംഗ് രംഗത്ത് വന്നു.
കോണ്‍ഗ്രസ് കുടുംബം വളരെ വലുതാണ്. കൂട്ടായ സന്തോഷവും,അതുപോലെ പ്രശ്‌നങ്ങളും ഉണ്ടാവും. അത് മുതിര്‍ന്നവര്‍ ചേര്‍ന്ന് ക്ഷമയോടെ പരിഹരിക്കുമെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. ദിഗ് വിജയ് സിംഗുമായിതനിക്ക് അടുത്ത സൗഹൃദമാണ് ഉള്ളത്. താന്‍ തമാശ രൂപത്തില്‍ പറഞ്ഞ കാര്യം നെഗറ്റീവായി എടുക്കരുതെന്നും കമല്‍നാഥ് അഭ്യര്‍ത്ഥിച്ചു.