തിരുവനന്തപുരം മൃഗശാലയിലെ സിംഹം ഇരട്ടപ്രസവിച്ചു ; മുലപ്പാല്‍ നല്‍കാൻ കൂട്ടാക്കാതെ നൈല

തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിലെ സിംഹം ഇരട്ടപ്രസവിച്ചു. മൃഗശാലയിലെ ലിയോണ്‍- നൈല സിംഹ ദമ്പതികള്‍ക്കാണ് ഇരട്ടകുട്ടികള്‍ ജനിച്ചത്.തിങ്കളാഴ്ച രാത്രി എഴരയ്ക്കാണ് നൈല രണ്ടു കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

Advertisements

മുലപ്പാല്‍ നല്‍കാൻ നൈല കൂട്ടാക്കാത്തതിനെ തുടര്‍ന്നു കുഞ്ഞുങ്ങളെ പരിചരണത്തിനായി മൃഗശാലയിലെ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി. സിംഹങ്ങള്‍ ആദ്യ പ്രസവത്തിലെ കുട്ടികളെ നിരാകരിക്കുന്ന പതിവുണ്ടെന്നു മൃഗശാല അധികൃതര്‍ അറിയിച്ചു.തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും ഇക്കഴിഞ്ഞ ‍ജൂണിലാണ് ലിയോണിനെയും നൈലയേയും തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചത്.

Hot Topics

Related Articles