കോട്ടയത്തിന് അഭിമാനം ! സോളമൻ തോമസിന് സംസ്ഥാന ബെഞ്ച്പ്രസ്സ് ചാമ്പ്യൻഷിപ്പിൽ വീണ്ടും സ്വർണ്ണം 

കോട്ടയം : തൃശൂരിൽ നടന്ന കേരള സ്റ്റേറ്റ് മെൻ ആൻഡ് വുമൺ ക്ലാസിക് ബെഞ്ച്പ്രസ്സ്  ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കോട്ടയം ജില്ലയ്ക്കായി മത്സരിച്ച  സോളമൻ തോമസ് ഒന്നാം സ്ഥാനം നേടി ചാംമ്പ്യനായി. ഒക്ടോബർ പതിനേഴിന് നടന്ന മത്സരത്തിൽ മാസ്റ്റേഴ്സ് 2, 93 കിലോ വിഭാഗത്തിൽ ആണ് മത്സരിച്ചത്.

Advertisements

കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിമ്മിന്റെ ഉടമയും പരിശീലകനുമായ സോളമൻ തോമസ് ജിം തുടങ്ങി ഇരുപത് മാസം കൊണ്ട്  സംസ്ഥാന തലത്തിൽ മൂന്ന് സ്വർണ്ണവും ഒരു വെള്ളി മെഡലും നേടിയാണ്‌ സോളമൻസ് ജിമ്മിന്റെ ശക്തമായ സാന്നിധ്യം  കേരളത്തിൽ അറിയിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ മാസം സെപ്തംബർ 23ന് കണ്ണൂരിൽ നടത്തിയ കേരള സ്റ്റേറ്റ് മെൻ ആന്റ് വുമൺ ക്ളാസിക്ക് പവർലിഫ്റ്റിങ് മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയിരുന്നു.

കഴിഞ്ഞ ഡിസംബർ 11ന് ആലപ്പുഴയിൽ പവർലിഫ്റ്റിങ് അസോസിയേഷന്റെ കേരള സ്റ്റേറ്റ് ക്ലാസിക് ബെഞ്ച്പ്രസ്സ്  മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയിരുന്നു.

2022 ജൂലൈ 30ന് ഫോർട്ട്  കൊച്ചിയിൽ നടന്ന കേരള സ്റ്റേറ്റ് ക്ലാസിക് പവർലിഫ്റ്റിങ്  ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലും  നേടിയിരുന്നു. 

കൂടാതെ കഴിഞ്ഞ ഒക്ടോബറിൽ നടന്ന കോട്ടയം ജില്ലാ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ ഗ്രാൻഡ് മാസ്റ്റർ 100 കിലോ വിഭാഗത്തിലും സ്വർണ്ണ മെഡൽ നേടിയിരുന്നു. 

കളത്തിപ്പടിയിൽ ജിം  തുടങ്ങുന്നതിന് 

മുൻപ് തിരുവനന്തപുരത്ത് മാധ്യമ സ്ഥാപനത്തിൽ ജോലിയിൽ ആയിരുന്നപ്പോൾ  ജില്ലാതലത്തിൽ നടത്തിയ ശരീരസൗന്ദര്യ മത്സരത്തിൽ രണ്ടു തവണ ചാംപ്യൻനായിട്ടുള്ള സോളമൻ തോമസ് സ്കൂൾ – കോളേജ് പഠന കാലത്ത്  സംസ്ഥാനതലത്തിൽ ഗുസ്തി മത്സരത്തിൽ നാലു തവണ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. 

പവർലിഫ്റ്റിങ് ഇന്ത്യൻ ചാമ്പ്യനുംസ്ട്രോങ്മാനുമായ ബിജിൻ സാങ്കി തിരുവനന്തപുരം ആണ്  പരിശീലകൻ. കളത്തിൽപ്പടി കണ്ണംപള്ളിയിൽ പരേതനായ കെ.സി. തോമസിന്റെയും ശോശാമ്മയുടെയും മകനാണ്. അമയന്നൂർ പാറയിൽ പി.ടി. ഏബ്രഹാമിന്റെയും അന്നമ്മയുടെയും മകൾ ക്രിസ്റ്റി ആണ് ഭാര്യ. 

ബിസിഎം കോളേജ് മൂന്നാം വർഷം വിദ്യാർത്ഥിനി സൂസനും, ഗിരിദീപം സ്കൂൾ പ്ളസ് ടു വിദ്യാർത്ഥി ഗബ്രിയേലും ആണ് മക്കൾ.

അടുത്ത മാസം നവംബറിൽ  കർണ്ണാടക ബാംഗ്ലൂരിൽ നടക്കുന്ന ദേശീയ ബെഞ്ച്പ്രസ്സ് ചാംപ്യൻഷിപ് മത്സരത്തിൽ കേരളത്തിനു വേണ്ടി മെഡൽ നേടണമെന്ന് ആഗ്രഹിക്കുന്ന സോളമൻ തോമസ് ഇപ്പോൾ തന്റെ അൻപത്തിഒന്നാം വയസിലാണ്  ഈ വിജയം സ്വന്തമാക്കിയിരിക്കുന്നത്.

ഇരുപത്തിയാറ് വർഷം മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്ത ശേഷം കേരളത്തിൽ ഹെൽത്ത് ക്ളബ് (ജിം) തുടങ്ങിയ ആദ്യ വ്യക്തിയാണ് സോളമൻ തോമസ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.