കുമരകം. കുമരകം ഗ്രാമ പഞ്ചായത്തും പ്രാഥമിക ആ രോഗ്യ കേന്ദ്രവും സംയുക്തമായി ലഹരിമുക്ത കുമരകം എന്ന ആശയം മുൻ നിർത്തി കുമരകം എസ് എൻ കോളേജിൽ സെമിനാർ സംഘടിപ്പിച്ചു. കുമരകത്തെ മുഴുവൻ സ്കൂളുകളിലും പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സുകളും , ല ഹരി വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ബോർ ഡു കളും സ്ഥാപിക്കും. എസ് എൻ കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന പരിപാടി കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജോഷി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കവിത ലാലു, മേഖല ജോസഫ് , എസ് എൻ കോളേജ് സ്റ്റാഫ് പ്രതിനിധികളായ സ്മൃതികാന്ത്, അരുൺ ശശീന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സിവിൽ എക്സൈസ് ഓഫീസർ നിഫി ജേക്കബ് ബോധവത്ക്കരണ ക്ലാസ് നയിച്ചു. കുമരകം പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. റോസ് ലിൻ ജോസഫ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സി.കെ ഷാജി നന്ദിയും പറഞ്ഞു.