കൊച്ചി : കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടും മൂന്നും പ്രതികളായ പി ആര് അരവിന്ദാക്ഷന്, സി കെ ജില്‍സ് എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം പി എം എല്‍ എ കോടതി പരിഗണിക്കുന്നത്. ചൊവ്വാഴ്ച പ്രത്യേക കോടതിയില്‍ അഭിഭാഷകരുടെ വാദം പൂര്‍ത്തിയായിരുന്നില്ല. ഈ സാഹചര്യത്തിലാണ് തുടര്‍വാദം കേള്‍ക്കുന്നതിനായി ജാമ്യാപേക്ഷ ഇന്നത്തേക്ക് മാറ്റിയത്. ഇ ഡി കസ്റ്റഡിയും ചോദ്യം ചെയ്യലും പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നാണ് പ്രതികളുടെ ആവശ്യം. കള്ളപ്പണ ഇടപാട് കേസില്‍ രണ്ട് പ്രതികള്‍ക്കുമെതിരെ തെളിവുണ്ടെന്നും ജാമ്യം നല്കിയാല് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് ഇ ഡിയുടെ എതിര്‍വാദം.