കൊച്ചി : സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന്റെ പശ്ചാത്തലത്തില്‍ ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയ പരിധി നീട്ടി നല്‍കില്ലെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു.ക്യാമറകള്‍ സ്ഥാപിച്ചാല്‍ നിയമ ലഘനങ്ങള്‍ കുറയും. ജിപിഎസുമായി ബന്ധപ്പെടുത്തി ക്യാമറകള്‍ തത്സമയം നിരീക്ഷിക്കുന്നത് ആലോചനയിലാണെന്നും കൊച്ചിയില്‍ നടന്ന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.
എല്ലാ ബസുകളിലും ക്യാമറകള്‍ മുൻപിലും പുറകിലും അകത്തും സ്ഥാപിക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിന്റെ കാലാവധി ഒക്ടോബര്‍ 31 ന് കഴിയും. നവംബര്‍ 1 ന് മുൻപ് സീറ്റ് ബെല്‍റ്റുകള്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ബന്ധമാക്കണെന്നും മന്ത്രി പറഞ്ഞു. കൊച്ചി കേന്ദ്രീകരിച്ചാണ് ആദ്യം ആരംഭിക്കാൻ തീരുമാനിച്ചത്. ഒക്ടോബര്‍ 31 എന്ന തീയതി നീട്ടുന്നതല്ല. അതിന് മുന്നേ ക്യാമറകള്‍ ഘടിപ്പിച്ചിരിക്കണമെന്നും മന്ത്രി പറഞ്ഞു.