ചെന്നൈ : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി.ജൂണില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ബാലാജി ആരോഗ്യപരമായ കാരണങ്ങളാലാണ് ജാമ്യം തേടിയത്.എന്നാല്‍, ഈ ആവശ്യം നിരസിച്ച കോടതി, ഒളിവില്‍ കഴിയുന്ന സഹോദരൻ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു.
അറസ്റ്റിന് ശേഷം സെന്തില്‍ ബാലാജിയെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും നാലാഴ്ചയ്ക്ക് ശേഷം പുഴല്‍ സെൻട്രല്‍ ജയിലിലാക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തനിക്ക് അസുഖമാണെന്നും തനിക്ക് ഇഷ്ടപ്പെട്ട ആശുപത്രിയില്‍ ചികിത്സയ്‌ക്കായാണ് ജാമ്യം തേടിയതെന്നുമാണ് ബാലാജി കോടതിയില്‍ അറിയിച്ചത്. എന്നാല്‍, ജാമ്യം തേടാനുള്ള തന്ത്രം മാത്രമാണിതെന്ന് ഇഡി മറുവാദം ഉന്നയിച്ചു.
ജയലളിത സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രിയായിരിക്കെ ജോലിക്ക് പണം തട്ടിയെടുത്തെന്നാരോപിച്ചാണ് സെന്തില്‍ ബാലാജി അറസ്റ്റിലായത്.