ദളപതി 68 ൽ അണിനിരക്കുന്നത് ഇവരൊക്കെ ; വലിയ പ്രതീക്ഷയിൽ വിജയ് ആരാധകർ

ന്യൂസ് ഡെസ്ക് : മികച്ച പ്രതികരണവുമായി വിജയ് ചിത്രം ലിയോ തിയറ്ററുകളില്‍ മുന്നേറുകയാണ്. അടുത്ത വിജയ് ചിത്രത്തിന്‍റെ അപ്ഡേറ്റുകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.വിജയ് സംവിധായകന്‍ വെങ്കിട് പ്രഭുവുമായി ചേര്‍ന്നാണ് അടുത്ത ചിത്രം ദളപതി 68 ചെയ്യുന്നത്. എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisements

ഇപ്പോഴിതാ ചിത്രത്തിലെ മറ്റ് താരങ്ങളെ സംബന്ധിച്ച്‌ വാര്‍ത്തയാണ് ഏറെ ചര്‍ച്ചയാകുന്നത്. നടന്‍ പ്രശാന്ത് ദളപതി 68ല്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്നതാണ് ഇതില്‍ പ്രധാന വിവരം. ഒരു കാലത്ത് തമിഴ് സിനിമയില്‍ വിജയിയെക്കാള്‍ മൂല്യമുണ്ടായിരുന്ന നടനാണ് പ്രശാന്ത്. ഫിലിം ജേര്‍ണലിസ്റ്റ് ചെറു ബാലുവാണ് ഈ വിവരം പുറത്തുവിട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടൈറ്റില്‍ അടക്കം അടുത്ത മാസം എത്തിയേക്കും.പ്രശാന്തിന് ഒരു കരിയര്‍ ബ്രേക്ക് നല്‍കുന്ന റോളായിരിക്കും ദളപതി 68ലേത് എന്നാണ് വിവരം. അതുപോലെ പഴയകാല നായകന്‍ മോഹനും ദളപതി 68 ല്‍ വില്ലന്‍ വേഷത്തില്‍ എത്തുമെന്നാണ് മറ്റൊരു പ്രധാന വിവരം.മലയാളത്തില്‍ നിന്നും ജയറാം ഈ ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമെ ഇതിന്റെ വിവരങ്ങള്‍ അറിയാൻ കഴിയൂ.ചെന്നൈയില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചതായാണ് വിവരം

Hot Topics

Related Articles