ക്രിക്കറ്റ് ലോകകപ്പ് ; മോര്‍ഗന്റെ ലോക റെക്കോഡ് തകര്‍ത്തു ഇന്ത്യൻ ക്യാപ്റ്റൻ ; സച്ചിനേയും പിന്നിലാക്കി

പൂനെ : ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ . നായകന്‍ രോഹിത് ശര്‍മ ബംഗ്ലാദേശ് പേസര്‍ ഷൊറിഫുല്‍ ഇസ്ലാമിനെ സിക്‌സര്‍ പറത്തിയതോടെ വമ്പനൊരു റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ സിക്‌സര്‍ നേടുന്ന നായകന്മാരില്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്റെ ലോക റെക്കോഡ് തകര്‍ത്തിരിക്കുകയാണ് രോഹിത്.

2019ല്‍ 60 സിക്‌സുകള്‍ നേടിയാണ് മോര്‍ഗന്‍ ഈ റെക്കോഡ് സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിലൂടെത്തന്നെ രോഹിത് മോര്‍ഗനൊപ്പമെത്തിയിരുന്നു. ഇപ്പോള്‍ ഒരു സിക്‌സര്‍ പറത്തിയതോടെ മോര്‍ഗനെ മറികടന്ന് റെക്കോഡില്‍ ഒന്നാമനാവാന്‍ ഹിറ്റ്മാന് സാധിച്ചിരിക്കുകയാണ്. 2015ല്‍ 59 സിക്‌സുകള്‍ നേടിയ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സും 2014ല്‍ 54 സിക്‌സര്‍ നേടിയ കിവീസിന്റെ ബ്രണ്ടന്‍ മക്കല്ലവുമാണ് ഈ റെക്കോഡില്‍ പിന്നാലെയുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡില്‍ നേരത്തെ തന്നെ തലപ്പത്തെത്തിയ രോഹിത് ഏകദിനത്തില്‍ 300 സിക്‌സര്‍ നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനെന്ന നേട്ടത്തിലേക്കുമെത്തിയിരുന്നു. കൂടാത മറ്റൊരു വമ്ബന്‍ റെക്കോഡും രോഹിത് സ്വന്തം പേരിലാക്കി. ഏഷ്യയില്‍ വേഗത്തില്‍ 6000 ഏകദിന റണ്‍സെന്ന റെക്കോഡില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ രോഹിത് മറികടന്നു. 142 ഇന്നിങ്‌സില്‍ നിന്ന് സച്ചിന്‍ ഈ നാഴികക്കല്ല് പിന്നിട്ടത്.

എന്നാല്‍ 139 ഇന്നിങ്‌സില്‍ നിന്ന് രോഹിത് ഈ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. 117 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലേക്കെത്തിയ വിരാട് കോലിയാണ് തലപ്പത്തുള്ളത്. 149 ഇന്നിങ്‌സില്‍ നിന്നാണ് ഇന്‍സമാം ഉല്‍ ഹഖ് ഈ നേട്ടത്തിലേക്കെത്തിയത്. മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണി 12 ഇന്നിങ്‌സില്‍ നിന്ന് ഈ നാഴികക്കല്ല് പിന്നിട്ടപ്പോള്‍ 157 ഇന്നിങ്‌സില്‍ നിന്നാണ് സൗരവ് ഗാംഗുലി ഈ നേട്ടത്തിലേക്കെത്തിയത്.

Hot Topics

Related Articles