തൃശൂർ : പാലിയേക്കരയില്‍ ടോള്‍ കൊള്ള നടത്തുവെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന ഉപരോധത്തിനിടെ സംഘര്‍ഷം. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉണ്ടായ ഉന്തിലും തള്ളിലും ടി.എന്‍. പ്രതാപന് എംപിയ്ക്ക് പരുക്കേറ്റു. ടോള്‍ബൂത്തുകള്‍ തുറന്നു വിട്ടു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍, മുന്‍ എം.എല്‍.എ അനില്‍ അക്കര, ജോസഫ് ടാജറ്റ്, കെ.പി.സി.സി സെക്രട്ടറി സുനില്‍ അന്തിക്കാട് എന്നിവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്._
Advertisements