തിരുവനന്തപുരം: ഹമാസ് പരാമര്‍ശം അടക്കം വിവാദങ്ങളില്‍ പാര്‍ട്ടി കൈയൊഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര കമ്മിറ്റിയംഗം കെ.കെ ശൈലജ എം.എല്‍.എ.തന്‍റെ പ്രസ്താവനയില്‍ തെറ്റില്ല. ഇസ്രായേല്‍ സിവിലിയന്മാര്‍ക്ക് നേരെ ഹമാസ് നടത്തിയ ആക്രമണം അംഗീകരിക്കാൻ സാധിക്കില്ലെന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ പ്രസ്താവനയിലും പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി വിരുദ്ധമോ തന്നെ കുറ്റപ്പെടുത്താനോ ഉള്ളത് പ്രസ്താവനയിലില്ല. രാഷ്ട്രീയ എതിരാളികള്‍ കിട്ടിയ അവസരം ഉപയോഗിക്കുകയാണ് ചെയ്തതെന്നും കെ.കെ ശൈലജ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വനിത പ്രാതിനിധ്യം വര്‍ധിപ്പിക്കാൻ പാര്‍ട്ടിക്കുള്ളില്‍ ഇടപെടല്‍ നടത്തും. ഒരു ജില്ലയില്‍ ഒരു സ്ത്രീ എങ്കിലും മത്സര രംഗത്ത് വേണമെന്ന് കമ്മിറ്റികളില്‍ പറയാറുണ്ട്. പുരുഷ മേധാവിത്തപരമായ കാഴ്ചപ്പാട് സഖാക്കള്‍ ഉപേക്ഷിക്കണമെന്ന് അജണ്ട വെച്ച ചര്‍ച്ച ചെയ്യാറുണ്ട്. അതിന് 100ശതമാനം ഫലം ഉണ്ടായിട്ടില്ല. സ്ത്രീകള്‍ മുഖ്യധാരയിലേക്ക് ഉയര്‍ന്നു വരേണ്ടതുണ്ടെന്നും കെ.കെ ശൈലജ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ഥിത്വം തീരുമാനിക്കേണ്ടത് സി.പി.എം ആണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തയാറാണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. പാര്‍ട്ടി പറഞ്ഞാൻ മത്സരിക്കാതിരിക്കാൻ സാധിക്കില്ല. പാര്‍ലമെന്‍ററി രംഗത്ത് പ്രവര്‍ത്തിക്കുന്നവരോട് ചിലപ്പോള്‍ പാര്‍ട്ടി രംഗത്ത് പ്രവര്‍ത്തിക്കാൻ നിര്‍ദേശിക്കാറുണ്ട്. സാഹചര്യം അടിസ്ഥാനമാക്കി പ്രതീക്ഷിക്കാത്ത തീരുമാനം എടുക്കേണ്ടി വരുമെന്നും കെ.കെ ശൈലജ വ്യക്തമാക്കി