ഏറ്റുമാനൂരിന്റെ വികസനം കഴിഞ്ഞ രണ്ടുവർഷമായി മുരടിച്ചുവെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് . ഏറ്റുമാനൂർ റിംഗ് റോഡിന്റെ ഭാഗമായ കോടതിപ്പടി – തുമ്പശ്ശേരിപ്പടി റോഡ് ഉടൻ നന്നാക്കണമെന്നാവശ്യപ്പെട്ട് ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016-ൽ പണം അനുവദിച്ച് ഭരണാനുമതി ലഭിച്ച പദ്ധതി ആരംഭിക്കാത്തതിന്റെ കാരണം എന്താണെന്ന് മന്ത്രി വി.എൻ വാസവൻ ജനങ്ങളോട് വിശദീകരിക്കണം. നൂറ് ശതമാനം ചിലവഴിച്ചുവെന്ന് അവകാശപ്പെടുന്ന തോമസ് ചാഴിക്കാടൻ ഈ പ്രദേശത്തെ പാടെ അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു. എം പി നടത്തിയ വികസന പ്രവർത്തനം ഏതെന്ന് ചൂണ്ടിക്കാണിക്കുവാൻ അദ്ദേഹം വെല്ലുവിളിച്ചു. റിംഗ് റോഡിനായി വഴികൾ ഏറ്റെടുത്തത് കാരണം പഞ്ചായത്തിന് ഈ റോഡുകൾ നന്നാക്കാൻ കഴിയില്ല.
പണികൾ ഉടൻ ആരംഭിച്ചില്ലെങ്കിൽ രണ്ടാംഘട്ട സമര പരിപാടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ അദ്ധ്യക്ഷത വഹിച്ചു ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം മുരളി, പി വി മൈക്കിൾ ടോമി പുളി മാന്തുണ്ടം, ലൗലി ജോർജ്ജ് പടികര, ബിജു കുമ്പിക്കൻ , അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, കെ.എ. ബെന്നി സിനുജോൺ, റ്റി എസ് അൻസാരി, അന്നമ്മ മാണി, ജൂബി ഐക്കരക്കുഴി , പ്രിയ സജീവ്, ഹരിപ്രകാശ്, ജോജോ ആട്ടേൽ, ബിജു മൂലയിൽ , ഷാജി പുല്ലുകാലായിൽ , ശ്രീനിവാസൻ , ഡൊമിനിക്ക് , രവികുമാർ, ജോജോ പാലമറ്റം, തങ്കച്ചൻ കോണിക്കൻ, അജിത ഷാജി, ലിയോൺ ജോസ് , മോഹനചന്ദ്രൻ , ജോസഫ് എട്ടുകാട്ടിൽ, ശശി മുണ്ടക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.