ദില്ലി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ രാജസ്ഥാനിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കൊണ്ടുള്ള കോൺഗ്രസിന്റെ ആദ്യ ഘട്ട പട്ടിക പുറത്തിറക്കി. 33 സ്ഥാനാർത്ഥികളാണ് ആദ്യ ഘട്ടത്തിൽ പട്ടികയിൽ ഉള്ളത്. മുഖ്യമന്ത്രി അശോക് ഗെലോട്ടും ഡിസിസി അധ്യക്ഷൻ സച്ചിന് പൈലറ്റും കോൺഗ്രസിനായി മത്സരിക്കും. ഗെലോട്ട് സദർപുരയിലും പൈലറ്റ് ടോങ്കിലും സ്ഥാനാർത്ഥിയാകും. ഗെലോട്ട് പക്ഷത്തിനൊപ്പമുള്ള കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരായ ഭൂരിഭാഗം നേതാക്കൾക്കും സീറ്റ് ലഭിച്ചു.
കോൺഗ്രസിനെ കൂടാതെ ബിജെപി 83 അംഗ പട്ടികയും ഇന്ന് പുറത്തിറക്കി. രണ്ടാം ഘട്ടത്തിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ സീറ്റുറപ്പിച്ചു. ജാൽറപാടൻ മണ്ഡലത്തിലാണ് വസുന്ധര ബിജെപിക്കായി പോരിനിറങ്ങുക. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന പ്രഖ്യാപനം നടത്താതെ വസുന്തരയെ ബിജെപി തഴയുന്ന സാഹചര്യമുണ്ടെന്ന വിമർശനം ഉയർത്തിരുന്നെങ്കിലും ഇന്നത്തെ സ്ഥാനാർത്ഥിപ്പട്ടികയിൽ ഇടംപിടിച്ചതോടെ കളം നിറയാൻ വസുന്ധരയുമുണ്ടാകുമെന്ന് ഉറപ്പായി. രാജസ്ഥാനില്‍ ആദ്യ ഘട്ടത്തിൽ 41സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേർന്ന ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും സാഹചര്യവും അവസാനവട്ട സ്ഥാനാർത്ഥി നിർണയവും നടത്തിയിരുന്നു.