മലപ്പുറം: മുസ്ലിം ലീഗ് പലസ്തിൻ ഐക്യദാർഢ്യ റാലി ഈ മാസം 26ന് കോഴിക്കോട് നടക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. ദേശീയ തലത്തിൽ ശ്രദ്ധിക്കപെടുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ റാലിയാണ് കോഴിക്കോട് നടക്കുക എന്നും, സാധാരണ പ്രതിഷേധ റാലി അല്ല നടക്കാൻ പോകുന്നതെന്നും അദ്ദേഹം അറിയിച്ചു. വൈകിട്ട് 3 മണിക്കാണ് റാലി. ശശി തരൂർ റാലിയിൽ എത്തും. റാലി സാദിഖ് അലി തങ്ങൾ ഉദ്ഘാടനം ചെയ്യും.
അന്താരാഷ്ട്ര മാധ്യമങ്ങളെയും അറിയിച്ചിട്ടുണ്ട്, ജാതി മത ഭേദമന്യേ എല്ലാവരും സഹകരിക്കണം. ഗാന്ധിജിയുടെ കാലം മുതൽ പലസ്തീൻ ജനതക്ക് പിന്തുണ കൊടുത്ത നിലപാടാണ് രാജ്യത്തിനുള്ളത്. ഇന്ത്യയിൽ അത് കൊണ്ട് തന്നെ ഈ പ്രതിഷേധത്തിന് രാഷ്ട്രീയ പ്രാധാന്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യ മുന്നണിയിലെ കക്ഷികൾ എല്ലാവര്ക്കും പലസ്തിൻ വിഷയത്തിൽ ഒരേ നിലപാടാണുള്ളത്. എല്ലാ നേതാക്കളുമായും ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.