കോട്ടയം: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ശശി തരൂര്‍ എം പി. ചിത്രം തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടതിനു പിന്നിൽ തരംതാണ രാഷ്ട്രീയമാണെന്നും ശശി തരൂർ കുറ്റപ്പെടുത്തി. ഒരു പിറന്നാള്‍ ആഘോഷത്തിനിടയിലെ ചിത്രങ്ങളാണ് ക്രോപ് ചെയ്ത് പ്രചരിപ്പിച്ചതെന്നും, തന്റെ സഹോദരിയടക്കം പങ്കെടുത്ത ചടങ്ങായിരുന്നു അതെന്നും തരൂർ വൃക്തമാക്കി.
“എന്നെക്കാള്‍ 10-20 വയസ്സ് താഴെ പ്രായമുള്ള വ്യക്തിയാണ് മഹുവ മൊയ്ത്ര. എന്നെ സംബന്ധിച്ച് അവർ കുട്ടിയാണ്. പിറന്നാളിന്റെ ആഘോഷത്തിനിടെ ആളുകള്‍ കുറച്ചൊക്കെ റിലാക്‌സ് ചെയ്ത സമയത്തെടുത്ത ചിത്രങ്ങളാണ് അത്. മഹുവയുടെ സ്വകാര്യ ബന്ധത്തിലെ പ്രശ്‌നങ്ങളുടെ ഭാഗമായാണ് ചിത്രം ആ രീതിയിൽ ചിലർ പുറത്തുവിട്ടത്. അതില്‍ എനിക്ക് ഇടപെടേണ്ട ആവശ്യമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോൾ മനുഷ്യരെ താഴ്ത്തിക്കെട്ടാന്‍ ഏതു തരത്തിലും ആളുകൾ ശ്രമിക്കും. ഞാനത് ഗൗരവമായി എടുത്തിട്ടില്ല, എടുക്കാന്‍ പോകുന്നുമില്ല”… ശശി തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാർലമെന്റിൽ അദാനിക്കെതിരായ ചോദ്യം ചോദിക്കാൻ മഹുവ മൊയ്ത്ര വ്യവസായിയോട് പണം വാങ്ങി എന്ന ആരോപണം ബിജെപി ഉയർത്തിയതിനൊപ്പമാണ് ഈ ചിത്രങ്ങളും പുറത്തുവന്നത്. ഇതിനെതിരെ മഹുവ മൊയ്ത്ര തന്നെ രംഗത്തെത്തിയിരുന്നു. ചിത്രത്തിലുള്ള മറ്റുള്ളവരെയും പരസ്യപ്പെടുത്താനും
ബംഗാളി സ്ത്രീകൾ ജീവിതം ജീവിച്ചു തന്നെയാണ് തീർക്കുന്നത് കള്ളം പറഞ്ഞല്ലെന്നും മഹുവ മൊയ്ത്ര പ്രതികരിച്ചിരുന്നു.