മല്ലപ്പള്ളി : കേരളത്തിലെ സഹകരണ മേഖലയെ തകർക്കുന്നതിന് നടക്കുന്ന ബോധപൂർവ്വമായ പരിശ്രമങ്ങളെ തിരിച്ചറിയണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎൽഎ മല്ലപ്പള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ സംഘടിപ്പിച്ച സഹകാരി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലയളവിലും പ്രളയ ദുരിത വേളകളിലും സഹകരണ മേഖല കേരള സമൂഹത്തിനു നൽകിയ കരുതൽ പ്രശംസനീയമായിരുന്നു. നോട്ടു നിരോധന കാലയളവിലെ പ്രതിസന്ധിയെ
അതിജീവിക്കുവാൻ കഴിഞ്ഞ സഹകരണ
പ്രസ്ഥാനത്തിന് ഇന്നത്തെ
പ്രതിസന്ധിയും അതിജീവിക്കുവാൻ കഴിയും.
തെറ്റു ചെയ്തവർ എത്ര ഉന്നതർ ആയിരുന്നാലും അവർ മാതൃകാപരമായി ശിക്ഷിക്കപ്പെടുന്നു എന്നു ഉറപ്പു വരുത്തണം. പോരായ്മകൾ തിരിച്ചറിഞ്ഞ് പ്രതിസന്ധികളെ അതിജീവിക്കുന്നതിന് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒത്തുചേർന്ന് ജനങ്ങളുടെയും സഹകാരികളുടെയും
വിശ്വാസീയത വീണ്ടെടുക്കുന്നതിന് ഫലപ്രദമായ
പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കണമെന്നും എംഎൽഎ നിർദ്ദേശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഡോ. ജേക്കബ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം.പി. ഹിരൺ മുഖ്യ പ്രഭാഷണം നടത്തി. അസിസ്റ്റന്റ് രജിസ്ട്രാർ എം.പി. സുജാത, സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗങ്ങളായ മാത്യു ചാമത്തിൽ, രാജൻ എം. ഈപ്പൻ, തോമസ് കുട്ടി ഇ. ഡി, സുനിൽ നിരവുപുലം, മധുലാൽ പി, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു പാലാഴി, സഹകരണ ബാങ്ക് പ്രസിഡന്റന്മാരായ കെ. എസ്. വിജയൻ പിള്ള (മല്ലപ്പള്ളി), കെ. പി. ഫിലിപ്പ് (ആനിക്കാട്), ഉഷാ ശ്രീകുമാർ (വായ്പൂര്), നളിനാക്ഷൻ നായർ (ചെങ്ങരൂർ), കെ. കെ. രാധാകൃഷ്ണകുറുപ്പ് (കുന്നന്താനം), അലക്സാണ്ടർ വറുഗീസ് (തെളളിയൂർ), ബോബൻ ജോൺ (വെണ്ണിക്കുളം) ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റ് രജി പണിക്കമുറി, വായ്പൂര് സഹകരണ ബാങ്ക് സെക്രട്ടറി റ്റി. എ. എം. ഇസ്മായേൽ, തോമസ് മാത്യു, നജീബ് കാരിത്തറ തുടങ്ങിയവർ പ്രസംഗിച്ചു.