ജോര്‍ജ് വഴി പലപ്പോഴും ശ്രീവിദ്യ നാണം കെട്ടു ; ഗര്‍ഭിണി ആയപ്പോള്‍ ആ കുഞ്ഞിനേയും ജോര്‍ജ് അബോര്‍ഷന്‍ ചെയ്യിപ്പിച്ച്‌ കളഞ്ഞിരുന്നു ; സഹിക്കാവുന്നതിന്റെ പരമാവധി ആയപ്പോഴാണ് ശ്രീവിദ്യ ബന്ധം അവസാനിപ്പിച്ചത് ; ശ്രീവിദ്യയുടെ ജീവിതം തുറന്ന് പറഞ്ഞ് സംവിധായകന്‍ കെ പി കുമാരന്‍

ന്യൂസ് ഡെസ്ക് : ഒരുകാലത്ത് തെന്നിന്ത്യയിലാകെ തിളങ്ങി നിന്നിരുന്ന താരമാണ് ശ്രീവിദ്യ. വര്‍ഷങ്ങള്‍ക്ക് മുൻപ് ഈ ലോകത്ത് നിന്നും വിടപറഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ മനസില്‍ മായാതെ നില്‍ക്കുന്ന മുഖമാണ് ശ്രീവിദ്യയുടേത്.നായികയായിട്ടും അവസാന കാലഘട്ടത്തില്‍ അമ്മ കഥാപാത്രങ്ങളിലൂടെയും ശ്രീവിദ്യ സജീവമായിരുന്നു. ചട്ടമ്പിക്കവല എന്ന ചിത്രത്തിനു ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ശ്രീവിദ്യക്ക്. ഒരുപിടി സിനിമകള്‍. ഒരുപാട് വേഷങ്ങള്‍, മലയാളത്തിലെന്ന പോല്‍ തമിഴിലും കുറേയേറെ സിനിമകള്‍.

Advertisements

ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ശാസ്ത്രീയ സംഗീതജ്ഞയായ എം എല്‍ വസന്തകുമാരിയാണ് ശ്രീവിദ്യയുടെ അമ്മ. അച്ഛന്‍ കൃഷ്ണമൂര്‍ത്തി ആദ്യകാല തമിഴ് സിനിമയിലെ അറിയപ്പെടുന്ന ഹാസ്യനടനും. എന്നാല്‍ ദാമ്പത്യ ജീവിതമടക്കം നടി ജീവിതത്തില്‍ നേരിടേണ്ടി വന്നത് വലിയ പ്രതിസന്ധികളാണ്. എന്നാല്‍ സിനിമാ ലോകത്ത് എന്നും ശ്രീവിദ്യക്ക് പ്രസക്തിയുണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അവസാന നാളുകളില്‍ സീരിയലിലാണ് അഭിനയിച്ചതെങ്കിലും അവ പ്രേക്ഷകരുടെ ജനപ്രിയ പരമ്പരകളായിരുന്നു. അനിയത്തിപ്രാവ്, പവിത്രം തുടങ്ങിയ സിനിമകളില്‍ ശ്രീവിദ്യ ചെയ്ത അമ്മ വേഷം ഇന്നും പ്രേക്ഷക മനസ്സില്‍ നിലനില്‍ക്കുന്നു. അവസാന കാലത്തും സിനിമാ രംഗവുമായി അഭേദ്യമായ ബന്ധം ശ്രീവിദ്യക്കുണ്ടായിരുന്നു. ഇന്നും ശ്രീവിദ്യയെക്കുറിച്ച്‌ പറയുമ്പോള്‍ വാചാലരാവുന്നവര്‍ സിനിമാ രംഗത്തുണ്ട്. ഏവരോടും നല്ല സൗഹൃദം ശ്രീവിദ്യക്കുണ്ടായിരുന്നു.

നിരവധി പ്രണയ കഥകള്‍ ആയിരുന്നു ശ്രീവിദ്യയുടെ പേരില്‍ പ്രചരിച്ചത്. അതില്‍ പ്രധാനമായ ഒന്ന് കമല്‍ ഹാസനുമായുള്ള ശ്രീവിദ്യയുടെ പ്രണയം ആയിരുന്നു. എന്നാല്‍ അധികനാള്‍ ഈ ബന്ധം നീണ്ടു നിന്നില്ല. ഇരുവരും പിരിയുകയായിരുന്നു. അതിനു ശേഷമാണ് ശ്രീവിദ്യ ജോര്‍ജിനെ വിവാഹം കഴിക്കുന്നത്. ഇപ്പോള്‍ ശ്രീവിദ്യയെ കുറിച്ച്‌ സംവിധായകന്‍ കെ പി കുമാരന്‍ പറഞ്ഞ കാര്യങ്ങങ്ങള്‍ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

കമല്‍ ഹാസനുമായി പിരിഞ്ഞതിന് ശേഷമാണു ശ്രീവിദ്യ ലൊക്കേഷനുകളില്‍ സ്ഥിരം ആഡംബര കാറില്‍ വരാറുള്ള ജോര്‍ജുമായി അടുക്കുന്നത്. എന്നാല്‍ ജോര്‍ജ് പ്രൊഡ്യൂസര്‍ ആണെന് കരുതിയാണ് ശ്രീവിദ്യ ജോര്‍ജിനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ അന്യ മതസ്ഥനെ വിവാഹം കഴിച്ചതോടെ ശ്രീവിദ്യയെ താരത്തിന്റെ വീട്ടുകാര്‍ വീട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞതോടെയാണ് ശ്രീവിദ്യ മനസ്സിലാക്കുന്നത് ജോര്‍ജ് മറ്റൊരാളുടെ ബിനാമി മാത്രമാണെന്ന്. അത് ശ്രീവിദ്യയെ മാനസികമായി തളര്‍ത്തി. മുമ്പൊരിക്കല്‍ ജീവിതത്തിലെടുത്ത തീരുമാനങ്ങളില്‍ പിഴവ് പറ്റിയെന്ന് ശ്രീവിദ്യ തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. കമല്‍ഹസനുമായി പ്രണയത്തിലായിരുന്നതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. ആദ്യമൊക്കെ എന്റെ മനസ് ശൂന്യമായിരുന്നു. ഹൃദയവും മനസുമെല്ലാം കമല്‍ ഹാസന് സമര്‍പ്പിച്ച അവസ്ഥയായിരുന്നു. രണ്ട് ഇന്‍ഡസ്ട്രികള്‍ക്കും രണ്ട് കുടുംബംഗങ്ങള്‍ക്കുമെല്ലാം അതേ കുറിച്ച്‌ അറിയാമായിരുന്നു. ഞങ്ങള്‍ വിവാഹം കഴിക്കണമെന്ന് തന്നെയായിരുന്നു അവരുടെ ആഗ്രഹം. കമലിന്റെ അച്ഛന്റെ ഏറ്റവും വലിയ പെറ്റ് ഞാന്‍ ആയിരുന്നു.

അങ്ങനെ കമല്‍ വലിയൊരു നടനായി മാറി. ഒരിക്കല്‍ എന്റെ അമ്മ ഞങ്ങളെ രണ്ടാളെയും വിളിച്ച്‌ ഉപദേശിച്ചിട്ടുണ്ട്. പുള്ളി മറ്റൊരാളെ വിവാഹം കഴിച്ചു എന്ന

ജോര്‍ജ് വഴി പലപ്പോഴും ശ്രീവിദ്യ നാണം കെട്ടു. ശ്രീവിദ്യയുടെ പേരില്‍ പലപ്പോഴും ജോര്‍ജ് ആളുകളില്‍ നിന്ന് പണം വാങ്ങിയിരുന്നു. ശ്രീവിദ്യയ്ക്ക് ഡേറ്റ് ഇല്ലെങ്കില്‍ പോലും ജോര്‍ജ് ഉണ്ടെന്നു പറഞ്ഞു അഡ്വാന്‍സ് വാങ്ങിച്ചിരുന്നു. ഇതിനിടയില്‍ ശ്രീവിദ്യ ഗര്‍ഭിണി ആയപ്പോള്‍ ആ കുഞ്ഞിനേയും ജോര്‍ജ് അബോര്‍ഷന്‍ ചെയ്യിപ്പിച്ച്‌ കളഞ്ഞിരുന്നു. ഒടുവില്‍ സഹിക്കാവുന്നതിന്റെ പരമാവധി ആയപ്പോള്‍ ആണ് ശ്രീവിദ്യ ആ ബന്ധം അവസാനിപ്പിച്ചത്. ഒടുവില്‍ സിനിമയില്‍ തിരിച്ച്‌ വരവിന് ഒരുങ്ങിയപ്പോള്‍ ആണ് ശ്രീവിദ്യയെ അര്‍ബുദം ബാധിച്ചത് എന്നുമാണ് കുമാരന്‍ പറയുന്നത്.

തെറ്റിദ്ധാരണയിലേയ്ക്ക് പോവുന്ന അവസ്ഥയിലേക്ക് വന്നു. ഞങ്ങള്‍ രണ്ട് പേരും ഒരേ പ്രായക്കാരാണ്. അദ്ദേഹം എന്നെക്കാളും ആറ് മാസത്തിന് ഇളയതാണെന്ന് തോന്നുന്നു. ‘അങ്ങനെ അമ്മ വിളിച്ച്‌ ഉപദേശിച്ചു. പുള്ളിയ്ക്ക് പുള്ളി പറയുന്നത് പോലെ ഞാന്‍ കാത്തിരിക്കണമെന്നാണ്. എനിക്ക് അതിന് സമ്മതമില്ലായിരുന്നു. കാരണം രണ്ട് ഫാമിലിയും കൂടി ഇത്രയും അടുപ്പത്തിലായിട്ടും ആ കുടുംബത്തെ കൂട്ടാതെ ഒരു തീരുമാനം എടുക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. എന്ത് വന്നാലും അവരുടെ സമ്മതത്തോടെ നടക്കട്ടേ എന്നായി ഞാന്‍ പറഞ്ഞത്. ഇത്രയൊക്കെ സംഭവിച്ചിട്ടും ഇതാണോ നിന്റെ മറുപടി എന്ന് ചോദിച്ച്‌ പുള്ളി ദേഷ്യപ്പെട്ടു. കുറേ കാലം എന്നോട് മിണ്ടുകയോ വിളിക്കുകയോ ചെയ്തിരുന്നില്ല എന്നും അവര്‍ മുമ്ബ് പറഞ്ഞിട്ടുണ്ടായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.