ശ്രീജേഷ് സി. അചാരി
പെയ്ഡ് ഉപയോക്താക്കൾക്കായി എക്സിന്റെ (ട്വിറ്റർ) മാതൃകയിലുള്ള പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി മെറ്റയുടെ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. മെറ്റ വെരിഫൈഡ് ബാഡ്ജ് ലഭിച്ചവരുടെ പോസ്റ്റുകൾ മാത്രം ലഭിക്കുന്ന രീതിയിൽ ഫീഡ് കസ്റ്റമൈസ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് ഇൻസ്റ്റഗ്രാം ഇപ്പോൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെയും ഇൻഫ്ലുവൻസർമാരുടെയും അടക്കമുള്ള പോസ്റ്റുകൾ യാതൊരു തടസ്സവും ഇല്ലാതെ ആസ്വദിക്കാൻ കഴിയും.
പുതിയ ഫീഡ് ഓപ്ഷൻ ഇൻസ്റ്റാഗ്രാമിന്റെ മെറ്റാ വെരിഫൈഡ് സബ്സ്ക്രിപ്ഷൻ സേവനത്തിന്റെ ഭാഗമാണ്. ഇത് ഉപയോക്താക്കളുടെ ഐഡന്റിറ്റി ഓതന്റിക്കെറ്റ് ചെയ്യുകയും എക്സ്ക്ലൂസീവ് സ്റ്റിക്കറുകൾ അടക്കമുള്ള മറ്റ് ചില പ്രധാനപ്പെട്ട ഫീച്ചറുകളിലേക്കുള്ള ആക്സസും നൽകും.
യൂസർ ഇന്റർഫേസിലുള്ള ഇൻസ്റ്റഗ്രാം ലോഗോ വഴിയാകും ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയുക. ഇൻസ്റ്റഗ്രാം ലോഗോയിൽ ടാപ്പ് ചെയ്യുമ്പോൾ “ഫോളോവിംഗ്”, “ഫേവറിറ്റുകൾ” എന്നിവയ്ക്ക് കീഴിൽ “മെറ്റാ വെരിഫൈഡ്” എന്ന പുതിയൊരു ഓപ്ഷൻ കൂടി ഇനി മുതൽ ദൃശ്യമാകും.ഇവിടെ നിന്നും “മെറ്റാ വെരിഫൈഡ്”എന്ന ഓപ്ഷൻ തെരഞ്ഞെടുത്താൽ പിന്നീട് ലഭിക്കുന്നത് വെരിഫൈഡ് അക്കൗണ്ടുകളിൽ നിന്നുള്ള പോസ്റ്റുകൾ മാത്രമായിരിക്കും.
ഈ വർഷം ആദ്യമാണ് ഇൻസ്റ്റഗ്രാം പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ പ്രോഗ്രാമായ മെറ്റ വെരിഫൈഡ് അവതരിപ്പിച്ചത്.പണമടയ്ക്കുന്ന ഉപയോക്താക്കൾക്ക് നീല ചെക്ക് മാർക്ക് പ്രൊഫൈലിൽ ലഭിക്കും.മികച്ച ഉപഭോക്തൃ പിന്തുണ, അക്കൗണ്ട് മറ്റുള്ളവർ ദുരുപയോഗം ചെയ്യുന്നത്തിൽ നിന്നുള്ള സംരക്ഷണം എന്നിവ ഈ ഫീച്ചർ വാഗ്ദാനം ചെയ്യുന്നു.
ആദ്യഘട്ടത്തിൽ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമാണ് മെറ്റ ഇത് പരീക്ഷിക്കാൻ തുടങ്ങിയത്. പരീക്ഷണം വിജയമായതോടെ ഈ ഫീച്ചർ യുഎസ്, ബിസിനസ് ഉപയോക്താക്കളിലേക്ക് കൂടി മെറ്റ വ്യാപിപിക്കുകയായിരുന്നു.