ഉഴവൂർ : അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കുന്ന വലവൂർ സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകർ സംഘടിക്കാൻ ഒരുങ്ങുന്നു. ഇന്നലെ നിക്ഷേപകർ യോഗം ചേർന്ന് നിക്ഷേപക സംരക്ഷണ സമിതി രൂപീകരിച്ചു. ടോമി കുടക്കച്ചിറ പ്രസിഡൻറും ,ബിനോയി ചുരനോലി സെക്രട്ടറിയുമായി 12 അംഗ കമ്മറ്റിയാണ് രൂപീകരിക്കപ്പെട്ടത്. നവംബർ 5ന് വലവൂർ ബാങ്കിൽ തെരെഞ്ഞെടുപ്പ് നടക്കുകയാണ്. നിലവിലെ പ്രസിഡൻ്റായ ഫിലിപ്പ് കുഴികുളത്തിൻ്റെ നേതൃത്വത്തിലാണ് എൽ.ഡി.എഫ് തെരെഞ്ഞെടുപ്പിനെ നേരിടുന്നത്. യു.ഡി.എഫ് മുൻ ഭരണ സമിതി അംഗത്തിൻ്റെ നേതൃത്വത്തിലും മത്സരിക്കുന്നുണ്ടെങ്കിലും പഴയ വീറും വാശിയുമൊന്നും പ്രകടമല്ല. സഹകരണ ബാങ്കുകളിൽ പണമിടാൻ ജനങ്ങൾ മടിക്കുകയാണ്. .
Advertisements