കോന്നി: ബസ് സര്‍വ്വീസ് ഇല്ലാത്തതിനാല്‍ ദുരിതത്തിലായി തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍. കോന്നി, പത്തനംതിട്ട തുടങ്ങിയ ഇടങ്ങളിലാണ് മണ്ണീറ, തലമാനം പ്രദേശത്തെ ഭൂരിഭാദം വിദ്യാര്‍ത്ഥികളും പഠിക്കുന്നത്. മുണ്ടോംമൂഴി പാലത്തിന് സമീപത്ത് ബസിറങ്ങുന്ന ഇവര്‍ കിലോമീറ്ററുകളോളം നടന്ന് വലഞ്ഞാണ് വീടുകളില്‍ എത്തിച്ചേരുന്നത്. കുട്ടവഞ്ചി സവാരി കേന്ദ്രം മുതല്‍ ഫോറസ്റ്റ് സ്റ്റേഷന് വരെയുള്ള ഭാഗത്ത് നിരവധി തവണ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വനഭാഗത്ത് കൂടി ജീവന്കയ്യിലേന്തിയാണ് കുട്ടികള്‍ ഓടുന്നത്.
തണ്ണിത്തോട് കരിമാന്‍തോട് റൂട്ടില്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും മണ്ണീറയിലേക്ക് ബസ് ഇല്ല. ഓട്ടോ- ടാക്സി വാഹനങ്ങളെ ആശ്രയിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. പണ്ട് കെഎസ്ആര്‍ടിസി ബസ് ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രശ്നത്തിന് ശ്ാശ്വത പരിഹാരം വേണമെന്ന് വിദ്യര്‍ത്ഥികള്‍ ഒന്നടങ്കം പറയുന്നു.