സിൽവർ ലൈൻ പദ്ധതി ക്കെതിരെ യു.ഡി.എഫ് കളക്ടേറ്റ് മാർച്ച് ശനിയാഴ്ച്ച

കോട്ടയം :കടക്കെണിയിലായ ആയ കേരള ത്തെ സിൽവർ ലൈൻ പദ്ധതി ഒന്നേകാൽ ലക്ഷം കോടി മുടക്കി തിരുവനന്തപുരം മുതൽ കാസർഗോടുവരെ രണ്ടു മണിക്കൂർ യാത്ര ലാഭിക്കാനായി നടപ്പാക്കിയാൽ അപ്പാടെ തകർക്കുമെന്ന് എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.

Advertisements

സി.പി.എമ്മിന്റെ ഇഷ്ടക്കാരെ കെ. റെയിൽ പദ്ധതിയുടെ താക്കോൽ സ്ഥാനത്ത് പ്രതിഷ്ടിച്ചു കൊണ്ട് ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ലഭക്കൊതി മൂലമാണെന്നും കോട്ടയം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ തിരുവഞ്ചൂർ ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാടിനെ തകർക്കുന്ന സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ തയാറകണം എന്ന് ആവശ്യപ്പെട്ട് ഡിസംബർ 18 ശനിയാഴ്ച്ച രാവിലെ പത്തിന് യു.ഡി.എഫ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി പ്രതിമക്ക് മുന്നിൽ നിന്നും ആയിരങ്ങൾ പങ്കെടുക്കുന്ന പ്രധിഷേധ മാർച്ച് കോട്ടയം കളക്ടറേറ്റിലേയ്ക്ക് നടക്കും.

പ്രസ്തുത പ്രതിഷേധസമരം കേരളത്തിലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യും, യു.ഡി.എഫ് കോട്ടയം ജില്ലാചെയർമൻ സജി മഞ്ഞക്കടമ്പിലും പത്രസമ്മേളനത്തിൽ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.