കോട്ടയം: നഗരസഭയിലെ 43 ആം വാർഡിൽ നാട്ടകം പോളിടെക്‌നിക്കിന് സമീപത്തെ നിരവധി കടകളിൽ കനത്ത മഴയിൽ വെള്ളം കയറി. എംസി റോഡിൽ നാട്ടകം പോളിടെക്‌നിക്കിനു സമീപത്തെ കടകളിലാണ് റോഡിൽ വെള്ളം കയറിയത്. ഞായറാഴ്ച വൈകിട്ടുണ്ടായ കനത്ത മഴയിലാണ് ഈ റോഡരികിലെ കടകളിൽ വെള്ളം കയറിയിരിക്കുന്നത്. ഇവിടെയുള്ള നിരവധി കടകളിലാണ് ഇപ്പോൾ വെള്ളം കയറിയത്. ഞായറാഴ്ച അവധിയായിരുന്നതിനാൽ കടകളിൽ വെള്ളം കയറിയ വിവരം ഉടമകളും അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാവിലെ ഓഫിസ് തുറക്കുന്നതിനായി എത്തിയപ്പോഴാണ് ഓഫിസിനുള്ളിൽ വെള്ളം കയറിയ വിവരം അറിഞ്ഞത്. തുടർന്ന്, ശുചീകരണ ജോലികൾ നടത്തുകയായിരുന്നു. ഓഫിസനുള്ളിൽ മുഴുവൻ ചെളി വെള്ളം നിറഞ്ഞിരക്കുകയാണ്. ഇതോടെ സാധാരണക്കാരായ സ്ഥാപന ഉടമകളാണ് ഇപ്പോൾ ബുദ്ധിമുട്ടിലായിരിക്കുന്നത്. നിലവിൽ എംസി റോഡിലെ ഓട നവീകരണം നടപ്പിലാക്കാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് പ്രദേശത്ത് സ്ഥാപനം നടത്തുന്ന മുൻ കൗൺസിലർകൂടിയായ അനീഷ് വരമ്പിനകം പറയുന്നു. ഓട നവീകരിക്കണമെന്ന് നഗരസഭ അധികൃതരോടും, പൊതുമരാമത്ത് വകുപ്പ് അധികൃതരോടും നേരത്തെ തന്നെ പ്രദേശത്ത സ്ഥാപന ഉടമകൾ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, ഇതുവരെയും ഓട നവീകരിക്കാൻ ഇവർ തയ്യാറായിരുന്നില്ല. ഇതാണ് ഇപ്പോൾ കടകളിൽ വെള്ളം കയറുന്നതിനു ഇടയാക്കിയതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.