കൊച്ചി : കളമശ്ശേരി സ്ഫാടനത്തിൽ സാരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നത് 16 പേർ 21 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. അഞ്ച് പേര്‍ വാര്‍ഡുകളിലാണ് കഴിയുന്നത്. 10 ശതമാനം പൊള്ളലേറ്റ 14 വയസ്സുള്ള കുട്ടിയെ നാളെ ഐ.സി.യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റും. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഒരാളെ സ്കിൻ ഗ്രാഫ്റ്റിങ്ങിനും നൂതന ചികിത്സക്കുമായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.കളമശ്ശേരി സംറ കണ്‍വെൻഷൻ സെന്‍ററില്‍ ഞായറാഴ്ച രാവിലെ 9.30ഓടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെൻഷനിടെ ബോംബ് സ്ഫോടനമുണ്ടായത്.
Advertisements