മോസ്കോ : ആണവായുധ പരീക്ഷണ നിരോധന ഉടമ്പടി (സിടിബിടി)യില്‍നിന്നു റഷ്യ ഔദ്യോഗികമായി പിന്മാറി. ഇതിനായി പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ പ്രസിഡന്റ് പുടിൻ ഉപ്പുവച്ചു. ഉടമ്പടിയില്‍ നിന്നു പിന്മാറിയെങ്കിലും ആണവനയത്തില്‍ മാറ്റമില്ലെന്നാണ് റഷ്യ പറയുന്നത്. യുഎസ് ആണവപരീക്ഷണം നടത്തിയാലേ റഷ്യയും നടത്തൂ.
1996ലെ അന്താരാഷ്ട്ര ഉടമ്പടി യുഎസ് അംഗീകരിച്ചിട്ടുണ്ടെങ്കിലും അതില്‍ ഒപ്പുവച്ചിട്ടില്ല. റഷ്യയും ഇതേ സമീപനം സ്വീകരിക്കുകയാണെന്നാണു പുടിൻ പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുക്രെയ്നില്‍ അധിനിവേശം നടത്തുന്ന റഷ്യ അണ്വായുധ പരീക്ഷണം നടത്തിയേക്കുമെന്നും വൻശക്തികളുടെ ആയുധമത്സരത്തിന് അതു തിരികൊളുത്തിയേക്കുമെന്നും ആശങ്കയുണ്ട്. സോവ്യറ്റ് യൂണിയന്റെ പതനത്തിനുശേഷം റഷ്യ ഇത്തരം പരീക്ഷണം നടത്തിയിട്ടില്ല.