തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ കക്ഷത്തെ കീറസഞ്ചിയല്ലെന്ന് മുസ്‌ലിം ലീഗ് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലൻ.ഫലസ്തീൻ വിഷയത്തില്‍ സി.പി.എം സെമിനാറില്‍ പങ്കെടുക്കുമെന്ന ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചില കാര്യങ്ങളില്‍ അന്തസ്സുള്ള തീരുമാനങ്ങളാണ് ലീഗ് എടുക്കുന്നത്. രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ ഇടതുപക്ഷത്തിന് അനുകൂലമായ സമീപനമാണു സ്വീകരിക്കുന്നതെന്നും ബാലൻ പറഞ്ഞു.
ഏത് പക്ഷത്ത് നില്‍ക്കുന്നുവെന്ന് ലീഗ് ചിന്തിക്കാറില്ല. രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ ഇടതുപക്ഷ തീരുമാനങ്ങള്‍ക്ക് അനുകൂലമായ സമീപനമാണ് അവര്‍ എടുക്കുന്നത്. ഗോവിന്ദൻ മാഷിനുള്ള പിന്തുണയും ഗവര്‍ണറെ വിമര്‍ശിക്കുന്നതിലും അതു കണ്ടതാണ്. കോണ്‍ഗ്രസിന്റെ തെറ്റായ വ്യാഖ്യാനങ്ങളെ ലീഗ് തിരുത്തുന്നു. കോണ്‍ഗ്രസിന്റെ വെറുപ്പുണ്ടായിട്ടും സി.പി.എം റാലിയില്‍ സഹകരിക്കുമെന്ന് പറയുന്നതിലൂടെ ലീഗ് നല്‍കുന്നത് സന്ദേശമാണെന്നും അവരുടെ സമീപനം ശ്ലാഘനീയമാണെന്നും ബാലൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
”ഏക സിവില്‍കോഡ് വിഷയത്തിലും ലീഗിനെ ഞങ്ങള്‍ ക്ഷണിച്ചതാണ്. അന്ന് യു.ഡി.എഫ് എടുത്ത തീരുമാനത്തിനെതിരെ ഘടകകക്ഷിയായ തങ്ങള്‍ എങ്ങനെ നിലപാടെടുക്കുമെന്നായിരുന്നു അവരെടുത്ത സമീപനം. ഇന്ന് ആ സമീപനത്തില്‍നിന്നു കടകവിരുദ്ധമായി ശക്തമായ രാഷ്ട്രീയ തീരുമാനം അവര്‍ എടുത്തുകഴിഞ്ഞു. ഇതു കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും.”