ചിക്കു ജ്യൂസ് ചിക്കു ഷെയ്ക്ക് എന്നൊക്കെ കേൾക്കുമ്പോൾ എത്ര പേർക്ക് അറിയാം നമ്മുടെ സ്വന്തം സപ്പോർട്ടയുടെ പേരാണ് ഈ ചിക്കു എന്ന് ? ആളൊരു മീഡിയം സൈസ് പഴം ആണെങ്കിലും ധാരാളം ഗുണങ്ങൾ ഇതിലുണ്ട്. ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ തുടങ്ങി അസുഖമുള്ളവരില്‍ ഉറക്കമരുന്നായി സപ്പോട്ട ഗുണം ചെയ്യും. ശക്തിയേറിയ ഉറക്കമരുന്ന് കൂടിയായ സപ്പോട്ട ഞരമ്പുകളെ ശാന്തമാക്കാനും പിരിമുറുക്കം കുറയ്ക്കാനും സഹായിക്കും. ജീവകം എ, ബി, സി എന്നിവയും ആന്റി ഓക്സിഡന്റുകളും സപ്പോട്ടയില്‍ ധാരാളം ഉണ്ട്. വായിലെ കാൻസര്‍ ഉള്‍പ്പെടെയുള്ളവ തടയാൻ ഇതിനു കഴിയും.
കാല്‍സ്യം ,ഫോസ്ഫറസ് , അയേണ്‍ എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് എന്നിവ സപ്പോട്ടയില്‍ അടങ്ങിയതു കൊണ്ട് തന്നെ എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സപ്പോട്ട വളരെ നല്ലതാണ്. കൂടാതെ ദോഷങ്ങള്‍ അകറ്റി വയറ് ശുദ്ധീകരിക്കാന്‍ സപ്പോട്ട വളരെ നല്ലതാണ്. സപ്പോട്ട പഴം വെള്ളത്തിലിട്ട് തിളപ്പിച്ച കഷായം വയറിളക്കത്തിനുള്ള മരുന്നായി ഉപയോഗിക്കുന്നു. പൈല്‍സ് , വയറുകടി തുടങ്ങീ രോഗങ്ങള്‍ക്കും ഇത് ഉപയോഗിക്കുന്നത് നല്ലതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാസാരന്ധ്രങ്ങളിലേയും ശ്വാസകോശഭിത്തിയിലേയും ശ്ലേഷ്മത്തെ പുറന്തള്ളി ജലദോഷവും കഫക്കെട്ടും നിയന്ത്രിക്കാന്‍ സപ്പോട്ടയ്ക്ക കഴിവുണ്ട്. വയറിനകത്ത് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുക വഴി ജീവല്‍പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണത്തിലാക്കി അമിതഭാരം കുറയ്ക്കാന്‍ സപ്പോട്ട സഹായിക്കുന്നു. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നു.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. അമിതഭാരം കുറയ്ക്കുന്നു. സപ്പോട്ടയില്‍ അടങ്ങിയ ഭക്ഷ്യ നാരുകള്‍ മലബന്ധം അകറ്റുന്നു.
കാര്‍ബോഹൈഡ്രേറ്റുകളും, പോഷകങ്ങളും അടങ്ങിയതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സപ്പോട്ട നല്ല ഭക്ഷണമാണ്. ഗര്‍ഭകാലത്തെ തളര്‍ച്ചയും ക്ഷീണവും രാവിലെകളിലെ അസ്വസ്ഥതകളും മാറ്റാനും ഇത് ഉത്തമമാണ്.
മൂത്രക്കല്ലു പോലുള്ള രോഗങ്ങള്‍ തടയാനും സപ്പോട്ട നല്ലതാണ്. ഇത് വൃക്കയുടെ ആരോഗ്യം കാക്കുന്നതു തന്നെയാണ് കാരണം. സപ്പോട്ടയില്‍ വൈറ്റമിൻ എ ധാരാളം ഉണ്ട്. ഇത് കണ്ണുകളെ ആരോഗ്യമുള്ളതാക്കുന്നു. വൈറ്റമിൻ സി ഉള്ളതിനാല്‍ രോഗപ്രതിരോധശക്തിയേകുന്നു. ചര്‍മത്തെ ആരോഗ്യമുള്ളതാക്കുന്നു. ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയുന്നു.
ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യ വര്‍ധനവിനും സപ്പോട്ട സഹായിക്കും. സപ്പോട്ട പതിവായി കഴിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കാൻ സഹായിക്കും. ഇത് തലമുടിയെയും ചര്‍മത്തെയും ആരോഗ്യമുള്ളതാക്കും. ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനും സഹായിക്കും. സപ്പോട്ടയിലടങ്ങിയ വൈറ്റമിന്‍ ഇ ചര്‍മ്മത്തിന് നനവും തിളക്കവും കൂട്ടാന്‍ വളരെ നല്ലതാണ്.സപ്പോട്ട കഴിച്ചാല്‍ ആരോഗ്യവും സൗന്ദര്യവുമുള്ള ചര്‍മ്മം സ്വന്തമാക്കാം.
മുടിയ്ക്ക് അഴക് മാത്രമല്ല ആരോഗ്യവും നല്കാന് സപ്പോട്ടയ്ക്ക് കഴിവുണ്ട.സപ്പോട്ട പഴത്തിന്റെ കുരുവില്‍ നിന്നും ഉണ്ടാക്കുന്ന എണ്ണ മുടി കൊഴിച്ചില്‍ മാറ്റാന്‍ വളരെ നല്ലതാണ്. ഇത് തലയോട്ടിയിലെ ചര്‍മ്മത്തിന്റെ വരള്‍ച്ച ഇല്ലാതാക്കി മുടി തഴച്ചു വളരാന്‍ സഹായിക്കുന്നു.തലയോട്ടിയിലെ ചര്‍മ്മവീക്കം കാരണമുണ്ടാകുന്ന മുടി കൊഴിച്ചില്‍ തടയാന്‍ ഈ എണ്ണ ഉപയോഗിക്കാറുണ്ട്.
സപ്പോട്ടയുടെ കുരു ആവണക്കെണ്ണയുമായി ചേര്‍ത്തരച്ച് തലയോട്ടിയില്‍ തേച്ച് ഒരു രാത്രി മുഴുവന്‍ പിടപ്പിച്ച് പിറ്റേന്ന് കഴുകിക്കളഞ്ഞാല്‍ താരന് കുറയും.ഇത് കൂടാതെ മുടി മിനുസമുള്ളതാവുകയും ചെയ്യും.
പ്രായം കാരണം ശരീരത്തിലുണ്ടാകുന്ന ചുളിവുകളകറ്റാന്‍ സപ്പോട്ട കഴിക്കുന്നത് വളരെ നല്ലതാണ്.ശരീരത്തിനകത്ത് രൂപപ്പെടുന്ന ഫ്രീ റാഡിക്കലുകള്‍ പ്രായം കൂടുംതോറും തൊലിയില്‍ ചുളിവുകളുണ്ടാക്കുന്നു.സപ്പോട്ട ഈ ഫ്രീറാഡിക്കലുകളെ തുരത്തി ആന്റി ഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നു.
സപ്പോട്ടയുടെ കുരുവില്‍ നിന്നുണ്ടാക്കുന്ന എണ്ണ ചര്‍മ്മലേപനമായും ഉപയോഗിക്കാം.എണ്ണ വേര്‍തിരിച്ചെടുത്തതിനുശേഷമുണ്ടാകുന്ന കുരുവിന്റെ അവശിഷ്ടം ചര്‍മ്മത്തിലുണ്ടാകുന്ന മുറിവുകളിലും ചൊറിച്ചിലിനും പുരട്ടാവുന്നതാണ്.സപ്പോട്ടമരത്തിലുള്ള പാല്പോലുള്ള കറ ചര്‍മ്മത്തിലുണ്ടാകുന്ന അരിമ്പാറയും ഫംഗസ് ബാധയും തടയാന്‍ വളരെ നല്ലതാണ്.