പാലക്കാട്: ഉണങ്ങിയ മരക്കൊമ്പ് തലയില്‍ വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. പറളി ആറ്റുപുറം പാന്തംപാടം തത്ത(70) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. വീടിനു പുറകുവശത്ത് ചാഞ്ഞുകിടക്കുക ആയിരുന്ന ഉണങ്ങിയ മരകൊമ്പില്‍ പിടിച്ചു വലിച്ചപ്പോള്‍ തലയില്‍ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Advertisements