ഗാസ : യുഎസ്‌എസ്‌ആര്‍ പോലെ തന്നെ യുഎസും തകരുമെന്ന് ഹമാസ് വക്താവ്. ഒരു ലെബനീസ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹമാസ് വക്താവ് അലി ബറക ഇക്കാര്യം പറഞ്ഞത്. സോവിയറ്റ് യൂണിയനെപ്പോലെ യുണൈറ്റഡ് സ്റ്റേറ്റ്സും തകരും. അമേരിക്കയുടെ ശത്രുക്കളെല്ലാം അടുത്തുകൊണ്ടിരിക്കുകയാണ്. ഒരു ദിവസം അവരെല്ലാം ഒന്നിക്കും. അതോടെ അമേരിക്കയെ ഭൂതകാലത്തില്‍ മാത്രം അവശേഷിക്കുന്ന ഒന്നായി മാറ്റുമെന്ന് ഹമാസ് വക്താവ് പറഞ്ഞു. അമേരിക്ക ശക്തമായി തുടരില്ല. അമേരിക്കയെ ആക്രമിക്കാൻ ദക്ഷിണ കൊറിയയ്ക്ക് ശക്തിയുണ്ട്. തങ്ങളുടെ സഖ്യത്തിന്റെ ഭാഗമായതിനാല്‍ തന്നെ ഉത്തര കൊറിയ ഇടപെടുന്ന ദിവസമുണ്ടാകുമെന്ന് അലി ബറക പറഞ്ഞു. റഷ്യയും ചൈനയുമായി ഹമാസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതായും ഹമാസ് വക്താവ് അറിയിച്ചു. ഹമാസ് പ്രതിനിധി സംഘം അടുത്തിടെ മോസ്‌കോയിലേക്ക് പോയതായും ബീജിംഗിലേക്കും പോകുമെന്നും അലി ബറക പറഞ്ഞു.
കഴിഞ്ഞ ദിവസം അമേരിക്ക ഇസ്രേയലിന് കൂടുതല്‍ സൈനിക സഹായം പ്രഖ്യാപിച്ചിരുന്നു. 4.5 ബില്യണ്‍ ഡോളര്‍ സഹായമാണ് പാസാക്കിയിരിക്കുന്നത്. അമേരിക്ക ഉള്ളപ്പോള്‍ ഇസ്രേയല്‍ ഒറ്റക്കാവില്ലെന്നാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞത്. ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തില്‍ 220 വിദേശ പൗരൻമാര്‍ക്കൊപ്പം 33 അമേരിക്കകാരും കൊല്ലപ്പെട്ടു. ആ ദിനം ആവര്‍ത്തിക്കാതിരിക്കാൻ കൂട്ടായ പ്രവര്‍ത്തനം നടത്തുമെന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു. അദ്ദേഹം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ഗാസയിലെ യുഎൻ സ്കൂളിന് നേരെ ഇസ്രയേല്‍ ആക്രമണമുണ്ടായി. അല്‍-ഫഖുറ സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായും 54 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ ഇസ്രയേല്‍ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.